Posts

Showing posts from January, 2012

കഷ്ടപ്പാടുകള്‍ ഉപകാരമാകുമ്പോള്‍!

Image
ഒരിക്കല്‍ ഒരാള്‍ തന്റെ പൂന്തോട്ടത്തില്‍ ചിത്രശലഭത്തിന്റെ ഒരു കൃമികോശം കണ്ടു.  ഇയാള്‍ ഇതിനെ നിത്യനിരന്തരം വീക്ഷിക്കുന്നുണ്ടായിരുന്നു.  കുറെ ദിവസങള്‍ക്ക് ശേഷം അതില്‍ ഒരു ചെറിയ ദ്വാരം കാണപ്പെട്ടു.  ശലഭം ഈ ദ്വാരത്തില്‍ കൂടി പുറത്തുവരുവാന്‍ നന്നേ പ്രയാസപ്പെടുന്നത് ഇയാള്‍ മണിക്കൂറുകളോളം കണ്ടിരുന്നു.  ഒടുവില്‍ അതിന് കഴിയാതെ വന്നപ്പോള്‍ ശലഭം ഈ ശ്രമം ഉപേക്ഷിച്ച് കൃമികോശത്തിനുള്ളില്‍ തന്നെ ചുരുണ്ടുകൂടി.  ഈ നിസ്സഹായാവസ്ഥയില്‍ അയാള്‍ അതിനെ സഹായിക്കാന്‍ തീരുമാനിച്ചു.  അയാള്‍ എങനെയോ കൃമികോശത്തിന്റെ ദ്വാരം വലുതാക്കികൊടുത്തു.  ഉടന്‍ തന്നെ ശലഭം നിഷ്പ്രയാസം പുറത്തുവന്നു.  പക്ഷേ അതിന്റെ ശരീരം നീര് വന്ന് തുടുക്കുകയും, ചിറകുകള്‍ ചുരുങുകയും ചെയ്തിരുന്നു.  അയാള്‍ അതിന്റെ ചിറകുകള്‍ വിടര്‍ന്ന് പറന്നുയരുന്നത് കാണാന്‍ കൗതുകപൂര്‍‌വ്വം കാത്തിരുന്നു.  പക്ഷേ അതു സംഭവിച്ചില്ല.  പുറത്ത് വന്നതിന് ശേഷമുള്ള ഏതാനും നിമിഷങള്‍ അത് മണ്ണില്‍ വീണ് ഇഴഞ് ജീവിച്ചുതീര്‍ത്തു.  ഇവിടെ ഇദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിയാഞ ഒരു കാര്യം എന്തെന്നാല്‍, കൃമികോശത്തില്‍ നിന്നും പുറത്ത് വരാന്‍ ശലഭം കാട്ടിയ കഷ്ടപ്പാടുകള്‍ മുഴുവന്‍ അതിന്റെ ബാക്കി

മനുഷ്യജീവിതം - മഴത്തുള്ളി

മനുഷ്യജീവിതം ഒരു മഴത്തുള്ളിയോടൊത്ത് സാങ്കല്പ്പികമാണ്.  ആകാശത്തിലെ മേഘപടലത്തില്‍ നിന്നും വേര്‍പെട്ട് ഭൂമിയില്‍ പതിക്കുന്നതുവരെയുള്ള സമയം ഇതിന്റെ ദൈര്‍ഖ്യമായി കണക്കുകൂട്ടാം.  തുള്ളിയായി പരിണമിക്കുന്നതിന് മുന്‍പ് ഇതിന് യാതൊരു രൂപവും ഇല്ല.  ഇത് ഭീമാകാരമായ മേഘകെട്ടില്‍ നിന്നും ഒരു നിശ്ചിതരൂപമില്ലാതെ വേര്‍പെട്ട സൂക്ഷമകണികകളാണ്.  മേഘകെട്ടില്‍ നിന്നും ഘനീഭവിച്ച് ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലം ഭൂമിയിലേക്ക് പതിക്കുന്നു. ഇത് പലപ്പോഴും നേരേ ചെവ്വേ ഭൂമിയിലേക്ക് പതിക്കുന്നില്ല.  ചിലപ്പോള്‍ അന്തരീക്ഷത്തില്‍ തെല്ലു  നേരത്തേക്ക്  നിലകൊള്ളുന്നു.  ചിലപ്പോള്‍ കാറ്റിനൊത്ത് ദിശ മാറപ്പെടുന്നു.   ഒടുവില്‍ ഭൂമിയിലോ, സമുദ്രം പോലുള്ള ജലാശയത്തിലോ, മരചില്ലകളിലോ, മരുഭൂമിയിലോ, മഞിന്‍ കൊടുമുടികളിലോ പതിക്കുന്നു.  പക്ഷേ അവസാനം ഇത് പല സ്ഥലങളില്‍ നിന്നും ഒഴുകി സമുദ്രത്തില്‍ എത്തിചേരുന്നു.  അല്ലെങ്കില്‍,  ഇതിന്റെ അസ്ഥിത്ത്വത്തിനെ തന്നെ ഇല്ലാതാക്കി കേവലം ബാഷ്പീകരിച്ച് ഇല്ലാതാകുന്നു.  താഴേക്ക് വരുന്ന വഴിക്ക് പലതരത്തിലുള്ള പൊടിപടലങളും അഴുക്കും സംഭരിച്ചു കൂട്ടുന്നു.  ജലം ഭൂമിയില്‍ നിന്നും ബാഷ്പീകരിക്കപ്പെടുന്നു, വീണ്ടും താഴേ

ഞാന്‍ ജവഹര്‍ ലാല്‍ നെഹ്രു!!!

Image
ഒരിക്കല്‍ ഒരു ഭ്രാന്താശുപത്രിയില്‍ ഒരേ തരത്തിലുള്ള കുറേ ഭ്രാന്തന്മാര്‍ ഉണ്ടായിരുന്നു.  എന്താണ് പ്രത്യേകത എന്ന് വച്ചാല്‍, താന്‍ ജവഹര്‍ ലാല്‍ നെഹ്രു ആണെന്ന് അവരില്‍ ഓരോരുത്തരും കരുതിയിരുന്നു.  (Dual Personality Disorder). നീണ്ട ചികിത്സയ്ക്ക് ശേഷം അവരുടെ അസുഖം ഭേദമായി, അങനെ അവരെ വിമുക്തരാക്കാന്‍ തീരുമാനമുണ്ടായി.  മാത്രമല്ല, ഈ സത്കര്‍മ്മം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ ജവഹര്‍ ലാല്‍ നെഹ്രുവിനെ കൊണ്ട് തന്നെ നിര്‍‌വഹിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ താല്പര്യം കൊണ്ടു.  ഒടുവില്‍ ആ സുദിനം വന്നുചേര്‍ന്നു. ഔപചാരികമായി ആ കര്‍മ്മം നിറവേറ്റിയതിന് ശേഷം നെഹ്രു അവരുമായി കുശലാന്വേഷണത്തില്‍ ഏര്‍പ്പെട്ടു.  ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു. : "എന്താണ് അങയുടെ പേര്" നെഹ്രു പറഞു: "ഞാന്‍ ജവഹര്‍ ലാല്‍ നെഹ്രു.  നിങളുടെ രാഷ്രത്തിന്റെ പ്രധാനമന്ത്രി" കേട്ട മാത്രയില്‍ അയാള്‍ കുടുകുടാ പൊട്ടിച്ചിരിച്ചു.  പിന്നീട് അയാള്‍ക്ക് നെഹ്രുവിനോട് സഹതാപം തോന്നി.  അയാള്‍ പറഞു: "സാരമില്ല, പണ്ട് ഞങളും ഇതുതന്നെയായിരുന്നു പറഞിരുന്നത്.  രണ്ടുമൂന്ന് കൊല്ലം കൊണ്ട് എല്ലാം ശരിയാകും."

പരോപകാരാര്‍ത്ഥമിദം ശരീരം.

Image
വേദാന്തപരമായി ചിന്തിച്ചാല്‍, ഈ ശരീരം ഞാനല്ല, ഈ ശരീരം എന്റേതല്ല, ഈ ശരീരം എനിക്ക് വേണ്ടിയല്ല.  എനിക്ക് വേണ്ടിയല്ല എന്ന് പറഞാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്നല്ല അര്‍ത്ഥമാക്കേണ്ടത്.  ഈ ശരീരം പ്രകൃതിയാണ്, പ്രകൃതിയുടേതാണ്, പ്രകൃതിക്ക് വേണ്ടിയാണ്.  ആത്മചൈതന്യം വേര്‍വിട്ടാല്‍ ശരീരം അഗ്നിയിലൂടെയോ, ബാക്ടീരിയ വഴിയോ പ്രകൃതിയില്‍ തന്നെ ലയിക്കേണ്ടതാണ് എന്നര്‍ത്ഥം. വേദാന്തം വിട്ട് താഴേക്കിറങിയാല്‍ മനുഷ്യന്‍ പരോപകാരിയായി ജീവിക്കണം എന്നുകൂടി ഇതുകൊണ്ട് അര്‍ത്ഥമാക്കാം.  പഴയകാലത്ത് ഇതൊക്കെ പ്രാവര്‍ത്തികമായിരുന്നു.  ജനങള്‍ക്കിടയില്‍ പരസ്പര സഹായവും സഹകരണവും ഗ്രാമങളില്‍ നന്നേ കാണാമായിരുന്നു.  ഈ വക ഗുണങള്‍ അന്നത്തെ മനുഷ്യര്‍ക്ക് സമൂഹത്തില്‍ നിന്നുതന്നെ പകര്‍ന്നുകിട്ടിയിരുന്നു.  ഇന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രസ്ഥാനങള്‍ സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടും, ആത്മീയ ഗുരുക്കന്മാര്‍ കിണഞ് പരിശ്രമിച്ചിട്ടും, കോടിപതികള്‍ അടക്കിവാഴുന്ന ഈ ഭൂമുഖത്ത് ഉണ്ണാനും ഉടുക്കാനും, പാര്‍ക്കാനും ഗതിയില്ലാത്ത കുറെ മനുഷ്യജന്മങള്‍. ഇന്ന് കഴിയാത്ത ഈ കാര്യം അന്നെങനെ സാധിച്ചിരുന്നു?. അന്നില്ലാത്ത പല പ്രസ്

ഞാനൊന്നുമറിഞില്ലേ രാമനാരായണാ!!

Image
ഇന്നവള്‍ അത്യന്തം ആനന്ദവതിയാണ്.  നാളെ അവളുടെ മാംഗല്യം നിശ്ചയിച്ചിരിക്കുന്നു.  ഞാന്‍ അവളെ ഗഹനമായി വീക്ഷിച്ചു.  സ്വര്‍ണ്ണാഭരണങളുടെ ഭംഗി ആസ്വദിക്കുന്നതിലും, തുന്നിയ വസ്ത്രങള്‍ അണിഞുനോക്കുന്നതിലും, സുഗന്ധവസ്തുക്കളുടെ ഗുണമേന്മ അറിയുന്നതിലും, അതിഥികളേയും സുഹൃത്തുക്കളേയും സ്വീകരിക്കുന്നതിലും, മാത്രമല്ല, തന്റെ പ്രിയവരനെ ഓര്‍ക്കുന്നതിലും ഒക്കെ രാവിലെ മുതലേ അവള്‍ വ്യാപൃതയായിരിക്കുന്നു.  അര്‍ദ്ധരാത്രിയിലെപ്പോഴോ നല്ലൊരു നാളെയെ സ്വപ്നം കണ്ട് അവള്‍ നിദ്രയിലേക്ക് വഴുതിവീണു.  പതുക്കെ അവള്‍ എല്ലാം മറന്നുറങി.  കല്യാണമോ, കല്യാണചെറുക്കനോ, സ്വര്‍ണ്ണാഭരണങളോ, പുതുവസ്ത്രങളോ, അതിഥികളോ, സുഹൃത്തുക്കളോ, എന്തിനധികം കല്യാണപെണ്ണായ താന്‍ പോലുമില്ലാത്ത ഒരു ലോകത്തില്‍ അവള്‍ അലിഞുചേര്‍ന്നു.  പിറ്റേ ദിവസം വെളുപ്പിന് 4 മണിക്ക് അലാറം ശബ്ദിക്കുന്നതുവരെ അവള്‍ ഗാഢമായി ഉറങി. കണ്ടുമടുത്തും, കേട്ടുമടുത്തും, ഉറക്കത്തിന്റെ മുന്നോടിയായി ഇന്ദ്രിയങള്‍ മനസ്സിലേക്ക് ഉള്‍‌വലിഞു. മനസ്സിന്റെ ആയുധങളാണ് ഇന്ദ്രിയങള്‍.  അതു നഷ്ടപ്പെട്ട മനസ്സ് "ഞാനൊന്നുമറിഞില്ലേ രാമനാരായണാ!!" എന്ന മട്ടില്‍ മൗനം പാലിച്ചു.  തുള്ളിച്ചാടി നടന്ന പെണ്‍കുട

നീലമിഴിയുള്ള നിറഞ കവിളുള്ള ...

നീലമിഴിയുള്ള നിറഞ കവിളുള്ള നറുനിലാ കാറ്റേ - നിന്റെ നാണം തുളുമ്പുന്ന കവിളില്‍  ഞാനിന്നൊ- രുമ്മ വച്ചോട്ടെ? വാനിലൂടെ നീ പറന്ന് പോയാല്‍ കുയിലിനൊരു കൂട്ട് - മുളം തണ്ടിലൂടെ നീ ഒഴുകുമ്പോളൊരു മധുരമാം പാട്ട് നീറിപുകയുമെന്‍ കരളിലൂടെ നീ ചീറിപായുമ്പോള്‍ - എന്റെ മൗന നൊമ്പരമകലുവാനുള്ളൊ- രൗഷദ കൂട്ട് ആരും കാണാതല്ലിമലരിനെ ചേര്‍ത്ത് പുണരുമ്പോള്‍ - നീ അലകളായെന്നിലൊഴുകിയെത്തുമൊ- രനഘ സൗരഭ്യം പ്രിയതരം എന്റെ പ്രേമകഥയുടെ താളുകള്‍ ചീന്തി - പറ- ന്നകലയെങോ ദൂത് പോയൊരു പ്രണയവാഹിനി നീ

അക്ഷരവനികയുടെ ഹൃദയം നിറഞ....

Image

മമാസുരന്‍ ഇവന്‍ തന്നെ, യെവന്‍?....

Image
നമുക്കുള്ളതിനെയെല്ലാം നാം ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു, അതിന്റെ വേര്‍പാടില്‍ അത്യധികം ദുഃഖിക്കുന്നു.  അതു കറായാലും, വീടായലും, ഭാര്യാഭര്‍ത്താക്കന്മാരായാലും, മക്കളായാലും, ബന്ധുക്കളായാലും, മറ്റെന്തായാലും.  പക്ഷേ, നമ്മുടേതല്ലാത്തതിനെയെല്ലാം നാം തിരസ്ക്കരിക്കുകയും ചെയ്യുന്നു.  ആക്സിടെന്റു വന്ന് തകര്‍ന്ന് തരിപ്പണമായ വാഹനങള്‍ നാം റോഡരികില്‍ നിരന്തരം കാണാറുണ്ട്.  നമ്മുടെ ബുദ്ധിക്കോ, മനസ്സിനോ ഒരു മാറ്റവും സംഭവിക്കുന്നില്ല.  കാരണം അതൊന്നും നമ്മുടേതല്ല അത്ര തന്നെ.  സ്വന്തം മാരുതി 800 കാറിന്റെ മുഴുവന്‍ സൗന്ദര്യവും നാം ആസ്വദിക്കുന്നു.  പക്ഷേ, അയലത്ത്കാരന്റെ ബെന്‍സ് കാറിന്റെ സൗന്ദര്യം നമുക്ക് അനുഭവിക്കാന്‍ കഴിയുന്നില്ല.  രണ്ടിനും ഇടയില്‍ അല്പം പോലും തുലനപ്രസക്തി ഇല്ലെങ്കില്‍ പോലും, നാം ഇല്ലാത്ത സൗന്ദര്യം അല്ലെങ്കില്‍ കൂടുതല്‍ സൗന്ദര്യം നമ്മുടെ മരുതി 800 കാറില്‍ കാണുന്നു.  അതിന് മുന്നില്‍ ബെന്‍സ് കാറിന്റെ സൗന്ദര്യം തികച്ചും അവ്യക്തം. പുരാണത്തില്‍ കാണുന്ന മമാസുരന്‍ ഇവന്‍ തന്നെ. എത്ര സത്യവിരുദ്ധനാണിവനെന്നോര്‍ക്കുക!. ചില സമയങളില്‍ നാം ആകാശത്തേയും, സൂര്യനേയും, ചന്ദ്രനേയും, നക്ഷത്രങളേയുമൊക്കെ ആസ്വദിക്ക