പരോപകാരാര്‍ത്ഥമിദം ശരീരം.

വേദാന്തപരമായി ചിന്തിച്ചാല്‍, ഈ ശരീരം ഞാനല്ല, ഈ ശരീരം എന്റേതല്ല, ഈ ശരീരം എനിക്ക് വേണ്ടിയല്ല.  എനിക്ക് വേണ്ടിയല്ല എന്ന് പറഞാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്നല്ല അര്‍ത്ഥമാക്കേണ്ടത്.  ഈ ശരീരം പ്രകൃതിയാണ്, പ്രകൃതിയുടേതാണ്, പ്രകൃതിക്ക് വേണ്ടിയാണ്.  ആത്മചൈതന്യം വേര്‍വിട്ടാല്‍ ശരീരം അഗ്നിയിലൂടെയോ, ബാക്ടീരിയ വഴിയോ പ്രകൃതിയില്‍ തന്നെ ലയിക്കേണ്ടതാണ് എന്നര്‍ത്ഥം.

വേദാന്തം വിട്ട് താഴേക്കിറങിയാല്‍ മനുഷ്യന്‍ പരോപകാരിയായി ജീവിക്കണം എന്നുകൂടി ഇതുകൊണ്ട് അര്‍ത്ഥമാക്കാം.  പഴയകാലത്ത് ഇതൊക്കെ പ്രാവര്‍ത്തികമായിരുന്നു.  ജനങള്‍ക്കിടയില്‍ പരസ്പര സഹായവും സഹകരണവും ഗ്രാമങളില്‍ നന്നേ കാണാമായിരുന്നു.  ഈ വക ഗുണങള്‍ അന്നത്തെ മനുഷ്യര്‍ക്ക് സമൂഹത്തില്‍ നിന്നുതന്നെ പകര്‍ന്നുകിട്ടിയിരുന്നു.  ഇന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രസ്ഥാനങള്‍ സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടും, ആത്മീയ ഗുരുക്കന്മാര്‍ കിണഞ് പരിശ്രമിച്ചിട്ടും, കോടിപതികള്‍ അടക്കിവാഴുന്ന ഈ ഭൂമുഖത്ത് ഉണ്ണാനും ഉടുക്കാനും, പാര്‍ക്കാനും ഗതിയില്ലാത്ത കുറെ മനുഷ്യജന്മങള്‍.

ഇന്ന് കഴിയാത്ത ഈ കാര്യം അന്നെങനെ സാധിച്ചിരുന്നു?. അന്നില്ലാത്ത പല പ്രസ്ഥാനങളും ഇന്നുണ്ടു.  അന്നത്തേതിനേക്കാള്‍ വൈദ്യശാസ്ത്രം നൂറിരട്ടി ഇന്ന് പുരോഗമിച്ചു.  ഫലമോ, അന്നില്ലാത്ത നൂറു നൂറു പുതിയ വ്യാധികള്‍ ഇന്ന് സമൂഹത്തില്‍ സംഹാര താണ്ഡവമാടുന്നു.  അന്നു നൂറ്റിയിരുപത് വര്‍ഷത്തോളം മനുഷ്യന്‍ ജീവിച്ചിരുന്നപ്പോള്‍ ഇന്ന് അന്‍പത് വയസ്സ് തികയുന്നതിന് മുന്‍പേ കാരണമില്ലാതെ മരിക്കുന്നു.  അങനെ നോക്കുമ്പോള്‍ ഇത്ര കാലത്തെ പരീക്ഷണവും, പുരോഗമനവും എന്താണ് മനുഷ്യന് നേടിത്തന്നത്? പണ്ടത്തെ മനുഷ്യരേക്കാളും ശാരീരികമായും, മാനസികമായും തളര്‍ന്ന മനുഷ്യരാണ് ഇന്നത്തെ നാം.

സാമ്പത്തിക പുരോഗതിയുണ്ടായപ്പോള്‍ പണ്ട് വെറുതേ കിട്ടിയിരുന്ന പലതും ഇന്ന് നാം വിലകൊടുത്ത് വാങുന്നുവെന്ന് മാത്രമല്ല, വിലക്കയറ്റത്തിന്റെ മൂര്‍ത്തിമത്‌ഭാവത്തെ നോക്കി മനുഷ്യന്‍ ഭയപ്പെടുകയും ചെയ്യുന്നു.

ചിന്തയില്‍ നിന്നു വക്കും, വാക്കില്‍ നിന്ന് പ്രവൃത്തിയും, പ്രവൃത്തിയില്‍ നിന്നു വ്യക്തിത്വവും, വ്യക്തിത്വത്തില്‍ നിന്നു സമൂഹവും ഉടലെടുക്കുന്നു.

 

Comments

Popular posts from this blog

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.