Posts

Showing posts with the label പ്രചോദന കഥകള്‍

അച്ഛന് മകളോട് പറയാനുള്ളത്

അച്ഛനും മകളും പട്ടം പറത്തുന്നതിനിടയിൽ അച്ഛൻ മകളോട് ചോദിച്ചു' ''മോളേ ഒരു ചോദ്യം. ഇതിന്റെ ശരിയായ ഉത്തരം നീ പറയണം. പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്....?'' ''നൂലാണ് അച്ഛ...

99 ന്റെ പരീക്ഷ

ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിയോട് ചോദിച്ചു.. ''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സ...

ജീവിതമൂല്യം

ഒരിക്കൽ ഒരു കുട്ടി തന്റെ അഛനോട് ചോദിച്ചു... "അഛാ എന്താണ് ജീവിതത്തിന്റെ വില?" അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു : "നീ ഇത് പച്ചക്കറി വിൽക്കുന്ന...

വിശ്വാസം അതല്ലേ എല്ലാം?

ഒരു നദിയ്ക്ക്‌ അക്കരെ ഒരു അമ്പലമുണ്ടായിരുന്നു. അവിടെ അഭിഷേകം നടത്താനായി എല്ലാദിവസവും പാല് എത്തിക്കാൻ വേണ്ടി ഒരു സാധു സ്ത്രീയെ ആണ് ഏർപ്പാടാക്കിയിരുന്നത്. ഈ സ്ത്...

കർണ്ണന്റെ ദാനശീലം

കർണ്ണന്റെ ദാനശീലം കേൾവികേട്ടതാണല്ലോ ? ഒരിക്കൽ അംഗരാജൻ സ്നാനത്തിനു മുന്നോടിയായി എണ്ണ തേച്ചു കൊണ്ടിരിക്കുമ്പോൾ ദ്വാരകധീശ്വൻ അദ്ധേഹത്തെ കാണാൻ അവിടെയെത്തി. രത്നങ...

പുണ്യലോകം ആര്‍ക്ക് കിട്ടും?

രണ്ടു കൂട്ടുകാര്‍ നഗരമധ്യത്തില്‍ കണ്ടുമുട്ടിയപ്പോള്‍ ഒരുവന്‍ ചോദിച്ചു.  "തൊട്ടടുത്തു ഭാഗവത കഥ നടക്കുന്നു.  താന്‍ വരുന്നോ?" "ഞാനില്ല.  ഞാന്‍ കോമളവല്ലിയുടെ  വീട്ടിലേക്കാ.... താന്‍ പോരുന്നോ?" മറ്റേയാള്‍ തിരിച്ചു ചോദിച്ചു. രണ്ടുപേരും മുന്‍‌കൂട്ടി നിശ്ചയിച്ച വഴിയിലൂടെ പോയി.  ഭാഗവതം കേട്ടുകൊണ്ടിരിക്കേ ആദ്യത്തെയാള്‍ ചിന്തിച്ചു.  "അവന്റെ കൂടെ പോകാമായിരുന്നു." സ്ത്രീസുഖം അനുഭവിച്ചവന്‍ ചിന്തിച്ചു.  "കഷ്ടമായിപ്പോയി.  ഭഗവാന്റെ കഥ കേള്‍ക്കാന്‍ പോകാമായിരുന്നു." അന്നു രാത്രി ഇവര്‍ രണ്ടുപേരും മരിച്ചു.  ഭാഗവതം കേട്ടയാള്‍ നരകത്തിലും, സ്ത്രീസുഖം തേടിപ്പോയ ആള്‍ സ്വര്‍ഗ്ഗത്തിലേക്കും പോയി.   ഈ വിധിയുടെ കാരണം ചിത്രഗുപ്തന്‍ രേഖപ്പെടുത്തിയത് ഇങനെ ആയിരുന്നു.  "ഒരുവന്റെ മനോഭാവമാണ് കര്‍മ്മഫലം നിശ്ചയിക്കുന്നത്.  ഭാഗവതത്തിന്റെ മുന്നിലിരുന്നു വിഷയസുഖം കൊതിച്ചവന്‍ എങനെ പുണ്യലോകം നല്‍കും?"

എണ്ണുന്നവനെ എണ്ണിയാല്‍ എല്ലാം എണ്ണി!!!

സമുദ്രത്തിനടുത്ത് ഒരാശ്രമത്തില്‍ ഒരു ഗുരുവും പത്ത് ശിഷ്യന്മാരും താമസിച്ചിരുന്നു.  ഒരിക്കല്‍ തന്റെ പത്ത് ശിഷ്യന്മാരും കുളി കഴിഞ് വന്നപ്പോള്‍, ഗുരു അവരോട് തങള്‍ എത്ര പേരുണ്ടെന്ന് എണ്ണിനോക്കാന്‍ ആവശ്യപെട്ടു.  ഓരോരുത്തരും അവരവരെയൊഴിച്ച് ബാക്കി ഒന്‍പത് പേരേയും ഏണ്ണി.  തങളില്‍ ഒരാള്‍ ഇക്കൂട്ടത്തില്‍ ഇല്ലെന്ന് അവര്‍ തെറ്റിദ്ധരിച്ചു.  ഞെട്ടി വിറച്ചുകൊണ്ട് അവര്‍ പറഞു.  "ഗുരോ, ഞങളില്‍ ആരോ ഒരാള്‍ എങോ നഷ്ടപെട്ടുപോയിരിക്കുന്നു."  ഗുരു പുഞ്ചിരിച്ചുകൊണ്ട്, ഒന്നുകൂടി എണ്ണുവാന്‍ ഒരു ശിഷ്യനോട് ആവശ്യപെട്ടു.  ഒന്‍പതെണ്ണി തീര്‍ന്നപ്പോള്‍ ഗുരു പറഞു.  "ദശമസ്ത്വമസി" [പത്താമത്തേത് നീയാകുന്നു,] ഗുരു വിശദീകരിച്ചു.  "ഈശ്വരനെ അറിയുന്നതും, മറക്കുന്നതും നമ്മള്‍ തന്നെയാണ്.  ഈശ്വരന്‍ നമ്മുടെ ഉള്ളിലാണ്.  പക്ഷേ, ആ സാന്നിധ്യത്തെ എണ്ണുവാന്‍ മറന്നുപോകുന്നു.  എപ്പോള്‍ ആ സാന്നിധ്യത്തെ നാം തിരിച്ചറിയുന്നുവോ, അപ്പോള്‍ മുതല്‍ ഈശ്വരന്‍ നമുക്ക് സ്വന്തം.  പുറമേ കണ്ട ഒന്‍പത് കൂട്ടുകാരെ എണ്ണുമ്പോഴും നീ അവിതന്നെയുണ്ടായിരുന്നുവെങ്കിലും, എണ്ണുന്നവനായ നിന്നെ എണ്ണുവാന്‍ നി...

കഷ്ടപ്പാടുകള്‍ ഉപകാരമാകുമ്പോള്‍!

Image
ഒരിക്കല്‍ ഒരാള്‍ തന്റെ പൂന്തോട്ടത്തില്‍ ചിത്രശലഭത്തിന്റെ ഒരു കൃമികോശം കണ്ടു.  ഇയാള്‍ ഇതിനെ നിത്യനിരന്തരം വീക്ഷിക്കുന്നുണ്ടായിരുന്നു.  കുറെ ദിവസങള്‍ക്ക് ശേഷം അതില്‍ ഒരു ചെറിയ ദ്വാരം കാണപ്പെട്ടു.  ശലഭം ഈ ദ്വാരത്തില്‍ കൂടി പുറത്തുവരുവാന്‍ നന്നേ പ്രയാസപ്പെടുന്നത് ഇയാള്‍ മണിക്കൂറുകളോളം കണ്ടിരുന്നു.  ഒടുവില്‍ അതിന് കഴിയാതെ വന്നപ്പോള്‍ ശലഭം ഈ ശ്രമം ഉപേക്ഷിച്ച് കൃമികോശത്തിനുള്ളില്‍ തന്നെ ചുരുണ്ടുകൂടി.  ഈ നിസ്സഹായാവസ്ഥയില്‍ അയാള്‍ അതിനെ സഹായിക്കാന്‍ തീരുമാനിച്ചു.  അയാള്‍ എങനെയോ കൃമികോശത്തിന്റെ ദ്വാരം വലുതാക്കികൊടുത്തു.  ഉടന്‍ തന്നെ ശലഭം നിഷ്പ്രയാസം പുറത്തുവന്നു.  പക്ഷേ അതിന്റെ ശരീരം നീര് വന്ന് തുടുക്കുകയും, ചിറകുകള്‍ ചുരുങുകയും ചെയ്തിരുന്നു.  അയാള്‍ അതിന്റെ ചിറകുകള്‍ വിടര്‍ന്ന് പറന്നുയരുന്നത് കാണാന്‍ കൗതുകപൂര്‍‌വ്വം കാത്തിരുന്നു.  പക്ഷേ അതു സംഭവിച്ചില്ല.  പുറത്ത് വന്നതിന് ശേഷമുള്ള ഏതാനും നിമിഷങള്‍ അത് മണ്ണില്‍ വീണ് ഇഴഞ് ജീവിച്ചുതീര്‍ത്തു.  ഇവിടെ ഇദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിയാഞ ഒരു കാര്യം എന്തെന്നാല്‍, കൃമികോശത്തില്‍ നിന്നും പുറത്ത്...

ജീവിതം മധുരമായി ജീവിക്കാന്‍...!

Image
ഒരിയ്ക്കല്‍ തന്റെ ഗുരുവിനെ കാണാനായി ഒരു ശിഷ്യന്‍ ആശ്രമത്തിലേക്ക് തിരിച്ച്.  എന്തോ പുതിയ വ്യാപാരസംബന്ധമായ ഒരു ഉദ്ദിഷ്ടകാര്യത്തിന് അനുഗ്രഹം വാങിക്കാന്‍ വേണ്ടിയായിരുന്നു പോക്ക്.  ഗുരുവിന് കാണിക്ക വയ്ക്കാന്‍ കുറെ ഓറഞ്ചും അദ്ദേഹം കരുതിയിരുന്നു. അദ്ദേഹം ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടുവണങി തന്റെ ആഗ്രഹം അറിയിച്ചു.  ഗുരു അല്പനേരം മൗനിയായി ഇരുന്നു.  തന്റെ ശിഷ്യന്റെ അതിരറ്റ ആഗ്രങളുടെ ഗതി അദ്ദേഹം മനസ്സിലാക്കി.  ബിസിനസ്സ് തഴച്ച് വളരുമ്പോഴും പുതിയ പുതിയ സം‌രം‌ഭങളില്‍ മനസ്സും ചിന്തയും വ്യാപരിപ്പിച്ച് ജീവതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തില്‍ നിന്നും തന്റെ ശിശ്യന്‍ വഴിപിഴയ്ക്കുന്നതായി ഗുരു ഗ്രഹിച്ചറിഞു.   പെട്ടെന്ന് ഒരു കുട്ടി അവിടേയ്ക്ക് ഓടി വന്നു.  ഗുരു തന്റെ ശിഷ്യന്‍ തനിക്ക് കാണിക്ക വച്ച ഓറഞ്ചില്‍ നിന്നും ഒരെണ്ണം എടുത്ത് ആ കുട്ടിക്ക് കൊടുത്തു.  കുട്ടിക്ക് സന്തോഷമായി.  അവന്‍ അത് രുചിയോടെ കഴിക്കാന്‍ തുടങി.  ഗുരു ഒരു ഓറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്തു.  അവന്‍ ഇടത്തേ കൈ നീട്ടി അതും കൂടി വാങി. ഗുരു വീണ്ടും ഒരോറഞ്ചുകൂടി ആ കുട്ടിക്ക് കൊടുത്തു.  അവന്‍...

ധനികനും ഉരുളന്‍ കല്ലുകളും

പണ്ട്, അങ് വളരെ പണ്ട് ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന് നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയുണ്ടായി.  ഒരു ധനികന്റെ കൈയ്യില്‍ നിന്നും വാങിയ കുറെ പണം തിരികെ കൊടുക്കാന്‍ കഴിയാതെവന്നു.  ഈ ധനികന് പാവം കൃഷിക്കാരന്റെ സുന്ദരിയായ മകളുടെ മേല്‍ വൃത്തികെട്ട ഒരു കണ്ണുണ്ടായിരുന്നു.  ഒരിക്കല്‍ ഈ ധനികന്‍ കൃഷിക്കാരനെ സമീപിച്ച് തന്റെ ഉദ്ദേശ്യം അറിയിച്ചു.  തന്റെ മകളെ ധനികന് കെട്ടിച്ചുകൊടുക്കാമെങ്കില്‍ താന്‍ തരാനുള്ള കടം എഴുതി തള്ളാമെന്നായിരുന്നു പ്രസ്ഥാവന.  ഇത് ആ അച്ചനേയും മകളേയും ഒരുപോലെ വേദനിപ്പിച്ചു.  സമൂഹത്തില്‍ ഉന്നതരായവരുടെ മുന്നില്‍ വച്ച് ഒരു ഭാഗ്യപരീക്ഷണത്തിലൂടെ ഇതിനൊരു തീരുമാനമുണ്ടാക്കാമെന്ന് കുശാഗ്രബുദ്ധിക്കാരനായ ധനികന്‍ അഭിപ്രായപെട്ടു.  മറ്റ് വഴികളില്ലാത്തതിനാല്‍ ആ അച്ചനും മകള്‍ക്കും ധനികന്റെ അഭിപ്രായത്തോട് യോജിക്കേണ്ടിവന്നു.  ധനികന്റെ വീടിന്റെ ഉമ്മറത്തുള്ള പൂന്തോട്ടത്തില്‍ എല്ലാവരും ഒരുമിച്ചുകൂടി.  പൂന്തോട്ടത്തില്‍ നിറയെ ചെറിയ ചെറിയ ഉരുളന്‍ കല്ലുകള്‍ നിരത്തിയിട്ടുണ്ട്.  പന്തയത്തിന്റെ ചട്ടങളനുസരിച്ച് കറുത്തതും വെളുത്തതുമായി രണ്ട് ഉരുളന്‍ കല്ലുകള്‍ ധനികല്...