Posts

Showing posts with the label വൃദ്ധസദനങളില്‍

ഒരു ജീവന്റെ മൂകമായ പ്രാര്‍ത്ഥന!!!

Image
ഒരു ജീവന്‍ മനുഷ്യനായി നമ്മുടെ മകളോ, മകനോ ആയി ജനിക്കുമ്പോള്‍ അത് നമുക്ക് ഏറ്റവും പ്രീയപെട്ടതാകുന്നു.  അതുവരെ ആ ജീവനോടില്ലാത്ത ഒരു വാത്സല്യം ആ കുഞിനോട് നമുക്ക് ഉണ്ടാകുന്നു.  ചിലപ്പോള്‍ ചില മാതാപിതാക്കളുടെ ബാക്കിയുള്ള ജീവിതം തന്നെ അവരുടെ കുഞുങളെ ചുറ്റിപറ്റി നില്‍ക്കുന്നു. പക്ഷേ, നമുക്ക് ജനിച്ചത് കാരണം നാം ഉണ്ടാക്കിയെടുത്ത ഒരു ബന്ധമല്ലാതെ യഥാര്‍ഥത്തില്‍ മറ്റൊരു ബന്ധവും ആ കുഞിനോട് നമുക്കില്ല എന്ന് വേദാന്തം പറയുന്നു.  സ്വീകരിക്കാന്‍ കുറച്ച് വിഷമമുണ്ട്.  പക്ഷേ, ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തോളം തമ്മില്‍ കണ്ടിട്ടുകൂടിയില്ലാത്ത സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഒരു ദിവസം കല്യാണം കഴിക്കുമ്പോള്‍, അന്ന് തുടങുന്നു വേര്‍പിരിയാന്‍ പറ്റാത്ത തരത്തില്‍ ഒരു ബന്ധം.  ഇതാലോചിക്കുംപോള്‍ വേദാന്തത്തെ അങനെ മാറ്റി നിറുത്താന്‍ വയ്യ.  അനേകം ജന്മങള്‍ ജനന മരണ ചക്രത്തില്‍ പെട്ട് ഗതി കിട്ടാതെ അലഞ് വീണ്ടും ഒരു അവസരവുമായി ഒരു ജീവന്‍ ഒരു അമ്മയുടെ ഉദരത്തില്‍ വന്ന് വീഴുന്നു.  പിറക്കുന്നതിന് മുന്‍പ് മൂകമായ ഒരു പ്രാര്‍ത്ഥന തന്റെ മാതാപിതാക്കളോട് ചെയ്യുന്നുണ്ടാവാം.  എനിക്കിനി വയ്യ, ഈ ജന്മത്തിലെ...