Posts

Showing posts from February, 2012

എണ്ണുന്നവനെ എണ്ണിയാല്‍ എല്ലാം എണ്ണി!!!

സമുദ്രത്തിനടുത്ത് ഒരാശ്രമത്തില്‍ ഒരു ഗുരുവും പത്ത് ശിഷ്യന്മാരും താമസിച്ചിരുന്നു.  ഒരിക്കല്‍ തന്റെ പത്ത് ശിഷ്യന്മാരും കുളി കഴിഞ് വന്നപ്പോള്‍, ഗുരു അവരോട് തങള്‍ എത്ര പേരുണ്ടെന്ന് എണ്ണിനോക്കാന്‍ ആവശ്യപെട്ടു.  ഓരോരുത്തരും അവരവരെയൊഴിച്ച് ബാക്കി ഒന്‍പത് പേരേയും ഏണ്ണി.  തങളില്‍ ഒരാള്‍ ഇക്കൂട്ടത്തില്‍ ഇല്ലെന്ന് അവര്‍ തെറ്റിദ്ധരിച്ചു.  ഞെട്ടി വിറച്ചുകൊണ്ട് അവര്‍ പറഞു.  "ഗുരോ, ഞങളില്‍ ആരോ ഒരാള്‍ എങോ നഷ്ടപെട്ടുപോയിരിക്കുന്നു."  ഗുരു പുഞ്ചിരിച്ചുകൊണ്ട്, ഒന്നുകൂടി എണ്ണുവാന്‍ ഒരു ശിഷ്യനോട് ആവശ്യപെട്ടു.  ഒന്‍പതെണ്ണി തീര്‍ന്നപ്പോള്‍ ഗുരു പറഞു.  "ദശമസ്ത്വമസി" [പത്താമത്തേത് നീയാകുന്നു,] ഗുരു വിശദീകരിച്ചു.  "ഈശ്വരനെ അറിയുന്നതും, മറക്കുന്നതും നമ്മള്‍ തന്നെയാണ്.  ഈശ്വരന്‍ നമ്മുടെ ഉള്ളിലാണ്.  പക്ഷേ, ആ സാന്നിധ്യത്തെ എണ്ണുവാന്‍ മറന്നുപോകുന്നു.  എപ്പോള്‍ ആ സാന്നിധ്യത്തെ നാം തിരിച്ചറിയുന്നുവോ, അപ്പോള്‍ മുതല്‍ ഈശ്വരന്‍ നമുക്ക് സ്വന്തം.  പുറമേ കണ്ട ഒന്‍പത് കൂട്ടുകാരെ എണ്ണുമ്പോഴും നീ അവിതന്നെയുണ്ടായിരുന്നുവെങ്കിലും, എണ്ണുന്നവനായ നിന്നെ എണ്ണുവാന്‍ നിനക്ക് കഴിഞില്ല.  ഇതുപോലെ പ്രപഞ്ചത്തിലുള

ഒരു ജീവന്റെ മൂകമായ പ്രാര്‍ത്ഥന!!!

Image
ഒരു ജീവന്‍ മനുഷ്യനായി നമ്മുടെ മകളോ, മകനോ ആയി ജനിക്കുമ്പോള്‍ അത് നമുക്ക് ഏറ്റവും പ്രീയപെട്ടതാകുന്നു.  അതുവരെ ആ ജീവനോടില്ലാത്ത ഒരു വാത്സല്യം ആ കുഞിനോട് നമുക്ക് ഉണ്ടാകുന്നു.  ചിലപ്പോള്‍ ചില മാതാപിതാക്കളുടെ ബാക്കിയുള്ള ജീവിതം തന്നെ അവരുടെ കുഞുങളെ ചുറ്റിപറ്റി നില്‍ക്കുന്നു. പക്ഷേ, നമുക്ക് ജനിച്ചത് കാരണം നാം ഉണ്ടാക്കിയെടുത്ത ഒരു ബന്ധമല്ലാതെ യഥാര്‍ഥത്തില്‍ മറ്റൊരു ബന്ധവും ആ കുഞിനോട് നമുക്കില്ല എന്ന് വേദാന്തം പറയുന്നു.  സ്വീകരിക്കാന്‍ കുറച്ച് വിഷമമുണ്ട്.  പക്ഷേ, ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തോളം തമ്മില്‍ കണ്ടിട്ടുകൂടിയില്ലാത്ത സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഒരു ദിവസം കല്യാണം കഴിക്കുമ്പോള്‍, അന്ന് തുടങുന്നു വേര്‍പിരിയാന്‍ പറ്റാത്ത തരത്തില്‍ ഒരു ബന്ധം.  ഇതാലോചിക്കുംപോള്‍ വേദാന്തത്തെ അങനെ മാറ്റി നിറുത്താന്‍ വയ്യ.  അനേകം ജന്മങള്‍ ജനന മരണ ചക്രത്തില്‍ പെട്ട് ഗതി കിട്ടാതെ അലഞ് വീണ്ടും ഒരു അവസരവുമായി ഒരു ജീവന്‍ ഒരു അമ്മയുടെ ഉദരത്തില്‍ വന്ന് വീഴുന്നു.  പിറക്കുന്നതിന് മുന്‍പ് മൂകമായ ഒരു പ്രാര്‍ത്ഥന തന്റെ മാതാപിതാക്കളോട് ചെയ്യുന്നുണ്ടാവാം.  എനിക്കിനി വയ്യ, ഈ ജന്മത്തിലെങ്കിലും എനിക്ക് ഈശ്വരപ്രാപ്തിയുണ്ടാവണം,

ആത്മസാക്ഷാത്കാരം എന്നാല്‍ എന്താണ്?

Image
ആത്മസാക്ഷാത്കാരം എന്നാല്‍ എന്താണ്? എത്ര തരത്തില്‍ അതിനെ വിശദീകരിച്ചാലും അവസാനം വന്ന് നില്‍ക്കുന്നത്, ജീവന്‍ ഈശ്വരനുമായി താതാമ്യം പ്രാപിക്കപെട്ട മഹത്തരവും നിത്യവുമായ ഒരു അവസ്ഥാവിശേഷത്തിലാണ്. പക്ഷേ സംശയം അതല്ല.  ഇതെങനെ സിദ്ധിക്കുന്നു എന്നതാണ്.  നിത്യനിരന്തരമായ ഈ ദിവ്യാനുഭൂതി എങ് നിന്നോ വന്നുകൂടുന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, കാരണം, പുതിയതായി വന്നുചേരുന്ന എന്തും നമ്മളെ വിട്ട് പോകും എന്നുള്ളതു മറ്റൊരു സത്യമാണ്.  അതിനര്‍ത്ഥം ഈ ചൈതന്യം സകല ചരാചരങളുടേയും ഉള്ളില്‍  നിരന്തരം  പ്രകാശിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്.  എങ്കില്‍ പിന്നെന്താണ് അതറിയാന്‍ കഴിയാത്തത്?.  ശ്രീമദ്ഭാഗവതവും, ശ്രീമദ്ഭഗവത്ഗീതയുമെല്ലാം പറയുന്നതെന്തെന്നാല്‍, കാര്‍മേഘങള്‍ സ്വയമേവ പ്രകാശിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ മറയ്ക്കുന്നതുപോലെ മനുഷ്യന്റെ ഉള്ളിലെ അജ്ഞാനമാകുന്ന അന്തകാരം നിത്യനിരന്തരമായി സ്വയം പ്രകാശിതമായ ഈശ്വരചൈതന്യത്തെ മറച്ചിരിക്കുന്നു.  സൂര്യന്റെ തന്നെ ചൂടേറ്റ് കാര്‍മേഘങള്‍ ഉരുകിനീങി ആകാശം നിര്‍മ്മലമാകുമ്പോള്‍ സൂര്യന്‍ പ്രകാശമാനമാകുന്നതുപോലെ ആ ഈശ്വരചൈതന്യത്തിന്റെ കാരുണ്യം കൊണ്ടുതന്നെ അജ്ഞാനാന്തകാരമാകുന്ന തിരസ്ക്