ആത്മസാക്ഷാത്കാരം എന്നാല്‍ എന്താണ്?

ആത്മസാക്ഷാത്കാരം എന്നാല്‍ എന്താണ്? എത്ര തരത്തില്‍ അതിനെ വിശദീകരിച്ചാലും അവസാനം വന്ന് നില്‍ക്കുന്നത്, ജീവന്‍ ഈശ്വരനുമായി താതാമ്യം പ്രാപിക്കപെട്ട മഹത്തരവും നിത്യവുമായ ഒരു അവസ്ഥാവിശേഷത്തിലാണ്. പക്ഷേ സംശയം അതല്ല.  ഇതെങനെ സിദ്ധിക്കുന്നു എന്നതാണ്.  നിത്യനിരന്തരമായ ഈ ദിവ്യാനുഭൂതി എങ് നിന്നോ വന്നുകൂടുന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, കാരണം, പുതിയതായി വന്നുചേരുന്ന എന്തും നമ്മളെ വിട്ട് പോകും എന്നുള്ളതു മറ്റൊരു സത്യമാണ്.  അതിനര്‍ത്ഥം ഈ ചൈതന്യം സകല ചരാചരങളുടേയും ഉള്ളില്‍  നിരന്തരം  പ്രകാശിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്. 

എങ്കില്‍ പിന്നെന്താണ് അതറിയാന്‍ കഴിയാത്തത്?.  ശ്രീമദ്ഭാഗവതവും, ശ്രീമദ്ഭഗവത്ഗീതയുമെല്ലാം പറയുന്നതെന്തെന്നാല്‍, കാര്‍മേഘങള്‍ സ്വയമേവ പ്രകാശിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ മറയ്ക്കുന്നതുപോലെ മനുഷ്യന്റെ ഉള്ളിലെ അജ്ഞാനമാകുന്ന അന്തകാരം നിത്യനിരന്തരമായി സ്വയം പ്രകാശിതമായ ഈശ്വരചൈതന്യത്തെ മറച്ചിരിക്കുന്നു.  സൂര്യന്റെ തന്നെ ചൂടേറ്റ് കാര്‍മേഘങള്‍ ഉരുകിനീങി ആകാശം നിര്‍മ്മലമാകുമ്പോള്‍ സൂര്യന്‍ പ്രകാശമാനമാകുന്നതുപോലെ ആ ഈശ്വരചൈതന്യത്തിന്റെ കാരുണ്യം കൊണ്ടുതന്നെ അജ്ഞാനാന്തകാരമാകുന്ന തിരസ്ക്കരണി നീങി നമ്മുടെ ഹൃദയാകാശം ശുദ്ധമാകുമ്പോള്‍ ആ ദിവ്യതേജസ്സ് സ്വയം ജ്വലിച്ച് ഹൃദയത്തില്‍ തിളങുന്നത് കാണാന്‍ സാധ്യമാകും.

ഇനി എന്താണ് അജ്ഞാനം? ജഡവസ്തുക്കളായ ബാഹ്യവിഷയങളെ നിത്യമെന്ന് കരുതി അതില്‍ ആസക്തിയുണ്ടാകുമ്പോള്‍ അവയുമായി ബന്ധപ്പെട്ട് മനസ്സില്‍ വന്നും പോയും നില്‍ക്കുന്ന വികാരവിചാരങളും, മനസ്സിനേയും ബുദ്ധിയേയും പ്രബലമായി സ്വാധീനിക്കുന്ന രാഗദ്വേഷങളാകുന്ന ദ്വന്ദഭാവങളും, ഇവകളില്‍ നിന്നു ഉടലെടുക്കുന്ന കാമം, ക്രോധം, മോഹം, ലോഭം, ദേഷ്യം, വെറുപ്പ്, അസൂയ, പക, കുശുമ്പ് ഇങനെയുള്ള മറ്റ് മാനസികാവസ്ഥകളും ഒക്കെയാണ് അജ്ഞാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

എന്തെല്ലാം തരത്തിലുള്ള സന്തോഷം നമുക്കുണ്ടായിട്ടുണ്ട്.  ഒന്നും ഇപ്പോള്‍ നാം അനുഭവിക്കുന്നില്ല.  അതുപോലെതന്നെ എന്തെല്ലാം തരത്തിലുള്ള ദുഃഖങള്‍ നമുക്കുണ്ടായിട്ടുണ്ട്.  പക്ഷെ, വീണ്ടും ഇപ്പോള്‍ നാം സ്വതന്ത്രരാണ്.  ഈ സന്തോഷവും, ദുഃഖവുമെല്ലാം തന്നെ സ്വയം പ്രകാശമാനമായ ആ ഈശ്വരചൈതന്യത്തിന് മുകളിലൂടെ വന്നതും പോയതുമായ വ്യത്യസ്ഥ മാനസീക വികാരങളാണ്.  അതുകൊണ്ടുതന്നെ അവയെല്ലാം പണ്ടെങോ കണ്ട സ്വപ്നങള്‍ പോലെ അനിത്യങളായി മനസ്സിലെവിടെയോ ഒളിഞുകിടക്കുന്നു.  പക്ഷേ, ഒന്നിനോടും ബന്ധമില്ലാതെ, നിത്യാനന്ദസ്വരൂപത്തോട് കൂടി ആ ചൈതന്യം ഉള്ളിന്റെ ഉള്ളില്‍ ജ്വലിച്ച് നില്‍ക്കുന്നു. 

ചുരുക്കത്തില്‍ പറഞാല്‍, സ്ഥൂലശരീരത്തോടും സൂക്ഷ്മശരീരത്തോടും ചേര്‍ന്നു നില്ക്കുന്ന പുറമേയുള്ള സകല വികാരങളും അടങിക്കഴിഞാല്‍ പിന്നെ ബാക്കിയുള്ളത് ആ ബ്രഹ്മം മാത്രം.  അത് അനശ്വരമായി ഹൃദയകമലത്തില്‍ സ്വയം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കുന്നു.  ഈ ജ്ഞാനം ഹൃദയത്തില്‍ തെളിഞാലുള്ള മഹത്തായ അവസ്ഥയ്ക്ക് ആത്മസാക്ഷാത്കാരം എന്ന് പറയുന്നു.  തത്വമസി (അത് നീ ആകുന്നു) എന്നു സ്വാമി അയ്യപ്പന്‍ പറഞ മഹാവാക്യം ഈ അദ്വൈതമായ ആനന്ദാനുഭൂതിയെ കുറിച്ചാണ്.

എന്തൊക്കെതന്നെ പറഞാലും, ഇന്ദ്രിയങളേയും, മനസ്സിനേയും, അടക്കുക പ്രയാസമുള്ള കാര്യമാണ്.  അതുകൊണ്ടുതന്നെ നിത്യേന ഉജ്ജ്വലമായി പ്രകാശിക്കുന്ന ചൈതന്യത്തെ നാം അറിയുന്നില്ല. അതേ സമയം ഒരു വികാരം മാറി മറ്റൊന്ന് വരുന്നതിനിടയില്‍ നാം അനുഭവിക്കുന്നത് ഇതേ ആനന്ദമാണ് താനും.




Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.