Posts

Showing posts from December, 2011

ജീവിതം മധുരമായി ജീവിക്കാന്‍...!

Image
ഒരിയ്ക്കല്‍ തന്റെ ഗുരുവിനെ കാണാനായി ഒരു ശിഷ്യന്‍ ആശ്രമത്തിലേക്ക് തിരിച്ച്.  എന്തോ പുതിയ വ്യാപാരസംബന്ധമായ ഒരു ഉദ്ദിഷ്ടകാര്യത്തിന് അനുഗ്രഹം വാങിക്കാന്‍ വേണ്ടിയായിരുന്നു പോക്ക്.  ഗുരുവിന് കാണിക്ക വയ്ക്കാന്‍ കുറെ ഓറഞ്ചും അദ്ദേഹം കരുതിയിരുന്നു. അദ്ദേഹം ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടുവണങി തന്റെ ആഗ്രഹം അറിയിച്ചു.  ഗുരു അല്പനേരം മൗനിയായി ഇരുന്നു.  തന്റെ ശിഷ്യന്റെ അതിരറ്റ ആഗ്രങളുടെ ഗതി അദ്ദേഹം മനസ്സിലാക്കി.  ബിസിനസ്സ് തഴച്ച് വളരുമ്പോഴും പുതിയ പുതിയ സം‌രം‌ഭങളില്‍ മനസ്സും ചിന്തയും വ്യാപരിപ്പിച്ച് ജീവതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തില്‍ നിന്നും തന്റെ ശിശ്യന്‍ വഴിപിഴയ്ക്കുന്നതായി ഗുരു ഗ്രഹിച്ചറിഞു.   പെട്ടെന്ന് ഒരു കുട്ടി അവിടേയ്ക്ക് ഓടി വന്നു.  ഗുരു തന്റെ ശിഷ്യന്‍ തനിക്ക് കാണിക്ക വച്ച ഓറഞ്ചില്‍ നിന്നും ഒരെണ്ണം എടുത്ത് ആ കുട്ടിക്ക് കൊടുത്തു.  കുട്ടിക്ക് സന്തോഷമായി.  അവന്‍ അത് രുചിയോടെ കഴിക്കാന്‍ തുടങി.  ഗുരു ഒരു ഓറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്തു.  അവന്‍ ഇടത്തേ കൈ നീട്ടി അതും കൂടി വാങി. ഗുരു വീണ്ടും ഒരോറഞ്ചുകൂടി ആ കുട്ടിക്ക് കൊടുത്തു.  അവന്‍ രണ്ട് കൈയ്യും നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് അതും വാങി.

ഭാഗ്യപരീക്ഷണസൂനം

Image
എന്‍ ബാല്യജീവിതമാകുന്ന പുസ്തക- പൊന്‍‌താളിലൊന്ന് മറിച്ച് നോക്കേ വിണ്ട് പഴകിയോരേടുകള്‍ക്കുള്ളിലായ് കണ്ട് ഞാനാമൃത പുഷ്പഗാത്രം. എന്നുടെ ഭാഗ്യപരീക്ഷണ സൂനമായ് നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു പൂവേ! എന്തൊരു സുന്ദരിയായിരുന്നന്ന് നീ ഇന്നിതാ! ശുഷ്ക കളേബരയായ്. പെറ്റമാതാവ് തന്‍ പൊക്കിള്‍ കൊടി മുറി- ഞിറ്റ് വീഴും ചോര കണ്ടീല ഞാന്‍ “പറ്റില്ല" യെന്നവള്‍ ചൊന്നുമില്ലീപിഴ പറ്റേണമെന്നതീശന്റെയിഷ്ടം. കൈകാലിളക്കുവാന്‍ ത്രാണിയില്ലാതന്ന് കണ്ടമിടറി കരഞിരുന്നോ? നന്നായിറുകിയ താളിലമര്‍ന്നിറ്റ് പ്രാണന് വേണ്ടി പിടഞിരുന്നോ? ഇന്ന് നീ ഭൂവിലെങാനുമുണ്ടോ, അതോ, വന്നവഴിക്ക് തിരിച്ച് പോയോ? ഇന്നി നിനക്കൊരു ജന്മമുണ്ട്ങ്കില്‍ നീ എന്നങ്കണത്തില്‍ പിറന്നിടാമോ? അ ന്ധ വിശ്വാസമാം ക്രൂരതയില്‍ നിന- ക്കന്ത്യം ഭവിച്ചതീ ഞാന്‍ നിമിത്തം. അന്തരാത്മാവില്‍ തപിക്കുമീ പാപിയാം അന്തകനിന്ന് നീ മാപ്പ് നല്കൂ.    

ജോസഫും പീറ്ററും

Image
ജോസഫ് തന്റെ ഉറ്റ സുഹൃത്ത് പീറ്ററിനേയും കൂട്ടി ഒരു പെണ്ണ് കാണാന്‍ പോയി.  പെണ്ണിന്റെ അച്ചനും മറ്റ് കുടുംബാംഗങളുമായി നീണ്ട ഒരു സംഭാഷണം തന്നെ അവിടെ നടന്നു.  പെണ്ണിന്റെ അച്ചന്‍ ഒരു പണക്കാരനായിരുന്നു.  അതുകൊണ്ടുതന്നെ ഒരു ധൈര്യത്തിന് വേണ്ടിയായിരുന്ന് ജോസഫ് പീറ്ററിനേയും കൂട്ടിയത്. ഇടയ്ക്ക് പെണ്ണിന്റെ അച്ചന്‍ ചോദിച്ച്:  "ബിസിനസ്സ് ഒക്കെ എങനെ നടക്കുന്നു?" "ഓ! അതൊരു ചെറിയ ബിസിനസ്സ്.  വലിയ കുഴപ്പമൊന്നുമില്ലാതെ അങു പോകുന്നു." ജോസഫ് വിനീതനായി പറഞൊപ്പിച്ചു.    പീറ്റര്‍ ഇടയ്ക്ക് കയറി.  "അതെന്താട നീ അങനെ പറയുന്നെ?  തുടര്‍ന്ന് ജോസഫില്‍ നിന്നും മുഖം മാറ്റി പെണ്ണിന്റെ അച്ചനോട് : "സാറേ ഇവന്റെ എളിമയാണ് ഇവനെക്കൊണ്ട് ഇങനെയൊക്കെ പറയിപ്പിക്കുന്നത്.  ഇവന് പത്തിരുപത്തേഴ് കടകളുണ്ട്.  അടുത്തുതന്നെ മൂന്ന് നാലെണ്ണം മറ്റുള്ള ജില്ലകളിലായി തുറക്കാന്‍ പോകുന്നു."    പെണ്ണിന്റെ അച്ചന്‍ വീണ്ടും തിരക്കി.  : "എവിടെയാ മോന്‍ വീട് പണിഞിരിക്കുന്നെ?" ജോസഫ് വളരെ താഴ്മയോടെ :  "അടുത്ത ടൗണില്‍ ഒരു ചെറിയ വീടുണ്ടു." പീറ്റര്‍ നുഴഞ് കയറി: "എന്റെ പൊന്നുസാറേ, സിറ്റിയിലെ ഏറ്റവ

തളിരിടും കിനാക്കള്‍ - 3

"ശശാങ്കാ..... എടാ ശശാങ്കാ..."  രാജപ്പന്‍ സൈക്കിള്‍ ചവുട്ടി കിതച്ചു വരുന്നു.      "എന്തുവാ രായപ്പണ്ണാ?" ചന്ദ്രമതി അരിഞുകൊണ്ടിരുന്ന കപ്പയും, മുറവും താഴെ വച്ചു പെട്ടെന്ന് ഉമ്മറത്തേക്ക് ഓടിയിറങിവന്നു. "ശശാങ്കനെന്തിയേ ചന്ദ്രൂ?" രാജപ്പന്‍ നിന്നു കിതയ്ക്കുകയാണ്. "പടിഞാറേ മുക്കിലേക്ക് പോയി.  എന്തുവാണ്ണാ കാര്യം" കാര്യം പറയാനൊന്നും രാജപ്പന്‍ ‍നിന്നില്ല.  കേട്ടപാതി കേല്‍ക്കാത്തപാതി...  ലേഖനം മുഴുവന്‍ വായിക്കുക ... 

പൂമരകൊമ്പിലെ പൂന്കുയിലാള്‍

Image
അങ് കിഴക്കന്‍ മലയോരവീഥിയില്‍ തെന്നലിനൊത്തങിളകിയാടും പൂമരക്കൊമ്പിലിരുന്നൂയലാടി ഞാന്‍ പൂമണമേറ്റ് രസിച്ചനേരം പൊന്‍‌വെയില്‍ തട്ടിയുരുകും ഹിമകണ- ബിന്ധുവതിലൊരു തുള്ളി മാത്രം അമ്മരം തന്നിലതുമ്പിലൂടിറ്റെന്റെ പിഞ്ചിറകിങ്കല്‍ പതിച്ചു മെല്ലെ. മഞിന്‍ കുളിരിലെന്നുള്ളം ത്രസിച്ചതും ഹന്ത!,  ഞാന്‍ ഞെട്ടിത്തരിച്ചു മേലേ- ക്കൊന്നു നോക്കുമ്പൊഴുതാഹാ! മനോഹരി കന്ന്യകയാമൊരു പൂങ്കുയിലാള്‍ എന്നെയും നോക്കി കുതൂഹല നേത്രയായ് തന്നുടെ കൂട്ടിലിരുന്ന് ചേലില്‍ മഞ്ചീരശിഞ്ചിതം പോലെ ചിരിച്ചവ- ളെന്‍ പ്രേമഭാജനമഞ്ജുളാംഗി. എന്റെ മനസ്സിന്‍ ചിമിഴിലാ പുഞ്ചിരി വീണു പ്രകമ്പനം കൊണ്ടുണര്‍ന്നു മത്പ്രാണനാഥയായ് തീര്‍ന്നൊരാപൈങ്കിളി മൈക്കണ്ണി മാമകം പുക്കിരുന്നു എന്നെയും കൊണ്ടവള്‍ നീലയാം ആകാശ- വീഥിയിന്‍ നീളെ പറന്ന് വാണു. പൂം‌പുഴതോറും കുളിച്ചു ഞങള്‍ നറും മാംപഴമെത്ര നുണഞ് ഞങള്‍ കൊക്കുകള്‍ കോര്‍ത്തും, ചിറകുകള്‍ ചേര്‍ത്തു- മങെത്രയോ നാളുകള്‍ കേളിയാടി എന്റെ ശ്രുതിക്കവളൊത്തു പാടി, പുന- രെന്റെ കരളിതില്‍ നൃത്തമാടി. ഒട്ടുനാള്‍ മുമ്പവള്‍ക്കെന്നെ വേണ്ടാതൊരു മംഗളം കൊണ്ടങകന്നുപോയി ഉള്‍ത്താരിലൊട്ടും പരിതാപമില്ലാതെ മത്

ധനികനും ഉരുളന്‍ കല്ലുകളും

പണ്ട്, അങ് വളരെ പണ്ട് ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന് നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയുണ്ടായി.  ഒരു ധനികന്റെ കൈയ്യില്‍ നിന്നും വാങിയ കുറെ പണം തിരികെ കൊടുക്കാന്‍ കഴിയാതെവന്നു.  ഈ ധനികന് പാവം കൃഷിക്കാരന്റെ സുന്ദരിയായ മകളുടെ മേല്‍ വൃത്തികെട്ട ഒരു കണ്ണുണ്ടായിരുന്നു.  ഒരിക്കല്‍ ഈ ധനികന്‍ കൃഷിക്കാരനെ സമീപിച്ച് തന്റെ ഉദ്ദേശ്യം അറിയിച്ചു.  തന്റെ മകളെ ധനികന് കെട്ടിച്ചുകൊടുക്കാമെങ്കില്‍ താന്‍ തരാനുള്ള കടം എഴുതി തള്ളാമെന്നായിരുന്നു പ്രസ്ഥാവന.  ഇത് ആ അച്ചനേയും മകളേയും ഒരുപോലെ വേദനിപ്പിച്ചു.  സമൂഹത്തില്‍ ഉന്നതരായവരുടെ മുന്നില്‍ വച്ച് ഒരു ഭാഗ്യപരീക്ഷണത്തിലൂടെ ഇതിനൊരു തീരുമാനമുണ്ടാക്കാമെന്ന് കുശാഗ്രബുദ്ധിക്കാരനായ ധനികന്‍ അഭിപ്രായപെട്ടു.  മറ്റ് വഴികളില്ലാത്തതിനാല്‍ ആ അച്ചനും മകള്‍ക്കും ധനികന്റെ അഭിപ്രായത്തോട് യോജിക്കേണ്ടിവന്നു.  ധനികന്റെ വീടിന്റെ ഉമ്മറത്തുള്ള പൂന്തോട്ടത്തില്‍ എല്ലാവരും ഒരുമിച്ചുകൂടി.  പൂന്തോട്ടത്തില്‍ നിറയെ ചെറിയ ചെറിയ ഉരുളന്‍ കല്ലുകള്‍ നിരത്തിയിട്ടുണ്ട്.  പന്തയത്തിന്റെ ചട്ടങളനുസരിച്ച് കറുത്തതും വെളുത്തതുമായി രണ്ട് ഉരുളന്‍ കല്ലുകള്‍ ധനികല്‍ തന്റെ തുണിസഞ്ചിയില്‍ നിക്ഷേപിക്കും.  അതില്‍ നിന

തളിരിടും കിനാക്കള്‍ - 2

ബസ്സിറങി ശശാങ്കന്‍ വീട്ടിലേക്ക് നടന്നു.  അയാളുടെ മട്ടും പടുതിയും കണ്ട നാട്ടുകാര്‍ എന്തൊക്കെയോ തെറ്റിദ്ധരിച്ചു.  അയാള്‍ കഴിവതും ആര്‍ക്കും മുഖം കൊടുക്കാതെ നടന്നുനീങി.  വീടിന്റെ പിന്‍ വാതലിലൂടെ അകത്ത് കടന്നു.  വരാന്തയില്‍ ആരൊക്കെയോ കൂടിയിട്ടുണ്ട്.  ശശാങ്കന്‍ ജനല്‍‌പഴുതിലൂടെ വെളിയിലേക്ക് നോക്കി.  കരഞ് തുടുത്ത കവിളുകളും, കരുവാളിച്ച കണ്‍തടങളുമായി നിലത്ത് പച്ചമണ്ണില്‍... ലേഖനം മുഴുവന്‍ വായിക്കുക ... 

തളിരിടും കിനാക്കള്‍ - 1

അകലെയുള്ള ഒരു ബന്ധുവിന്റെ സല്‍ക്കാരം കഴിഞ് മടങുകയാണ് ശശാങ്കന്‍.  അല്പം മദ്യപിച്ചിട്ടുണ്ട്.  ബസ്സ് കിട്ടണമെങ്കില്‍ ഒരു ശ്മശാനം കടന്നു പോകണം.   അയാള്‍ ഇടവഴിയും   കടന്നു ശ്മശാനവീഥിയിലൂടെ നടന്നു. കുറ്റാക്കുറ്റിരുട്ട്.  അതിന് വിപരീതമായി അങിങ് ചില ശവങളെരിയുന്നു.  ചീവീടുകളുടെ ഭയാനകമായ മൂളല്‍.  എങുനിന്നോ ഒരിളം തെന്നല്‍ അയാള്‍ തഴുകി ശൂളം വിളിച്ചകന്നുപോയി.    പച്ചമാംസം കത്തുന്ന നാറ്റം.  മൂക്ക് പൊത്തണമെന്ന് തോന്നി.  പക്ഷേ ... ലേഖനം മുഴുവന്‍ വായിക്കുക ...