
അങ് കിഴക്കന്‍ മലയോരവീഥിയില്‍
തെന്നലിനൊത്തങിളകിയാടും
പൂമരക്കൊമ്പിലിരുന്നൂയലാടി ഞാന്‍
പൂമണമേറ്റ് രസിച്ചനേരം
പൊന്‍വെയില്‍ തട്ടിയുരുകും ഹിമകണ-
ബിന്ധുവതിലൊരു തുള്ളി മാത്രം
അമ്മരം തന്നിലതുമ്പിലൂടിറ്റെന്റെ
പിഞ്ചിറകിങ്കല്‍ പതിച്ചു മെല്ലെ.
മഞിന്‍ കുളിരിലെന്നുള്ളം ത്രസിച്ചതും
ഹന്ത!, ഞാന്‍ ഞെട്ടിത്തരിച്ചു മേലേ-
ക്കൊന്നു നോക്കുമ്പൊഴുതാഹാ! മനോഹരി
കന്ന്യകയാമൊരു പൂങ്കുയിലാള്‍
എന്നെയും നോക്കി കുതൂഹല നേത്രയായ്
തന്നുടെ കൂട്ടിലിരുന്ന് ചേലില്‍
മഞ്ചീരശിഞ്ചിതം പോലെ ചിരിച്ചവ-
ളെന്‍ പ്രേമഭാജനമഞ്ജുളാംഗി.
എന്റെ മനസ്സിന്‍ ചിമിഴിലാ പുഞ്ചിരി
വീണു പ്രകമ്പനം കൊണ്ടുണര്‍ന്നു
മത്പ്രാണനാഥയായ് തീര്‍ന്നൊരാപൈങ്കിളി
മൈക്കണ്ണി മാമകം പുക്കിരുന്നു
എന്നെയും കൊണ്ടവള്‍ നീലയാം ആകാശ-
വീഥിയിന്‍ നീളെ പറന്ന് വാണു.
പൂംപുഴതോറും കുളിച്ചു ഞങള്‍ നറും
മാംപഴമെത്ര നുണഞ് ഞങള്‍
കൊക്കുകള്‍ കോര്‍ത്തും, ചിറകുകള്‍ ചേര്‍ത്തു-
മങെത്രയോ നാളുകള്‍ കേളിയാടി
എന്റെ ശ്രുതിക്കവളൊത്തു പാടി, പുന-
രെന്റെ കരളിതില്‍ നൃത്തമാടി.
ഒട്ടുനാള്‍ മുമ്പവള്‍ക്കെന്നെ വേണ്ടാതൊരു
മംഗളം കൊണ്ടങകന്നുപോയി
ഉള്‍ത്താരിലൊട്ടും പരിതാപമില്ലാതെ
മത്സഖിയെന്നെ പിരിഞുപോയി
ഇന്ന് ചിറക് കൊഴിഞ പറവ ഞാന്‍
എങ്കിലുമില്ല വിഷാദമേതും
അമ്മടിതന്നില്‍ തല ചായ്ച്ചുറങുവാന്‍
വെമ്പുകയാണെന്‍ ഹൃദയമിന്നും.
Comments
Post a Comment