ജോസഫും പീറ്ററും

ജോസഫ് തന്റെ ഉറ്റ സുഹൃത്ത് പീറ്ററിനേയും കൂട്ടി ഒരു പെണ്ണ് കാണാന്‍ പോയി.  പെണ്ണിന്റെ അച്ചനും മറ്റ് കുടുംബാംഗങളുമായി നീണ്ട ഒരു സംഭാഷണം തന്നെ അവിടെ നടന്നു.  പെണ്ണിന്റെ അച്ചന്‍ ഒരു പണക്കാരനായിരുന്നു.  അതുകൊണ്ടുതന്നെ ഒരു ധൈര്യത്തിന് വേണ്ടിയായിരുന്ന് ജോസഫ് പീറ്ററിനേയും കൂട്ടിയത്.

ഇടയ്ക്ക് പെണ്ണിന്റെ അച്ചന്‍ ചോദിച്ച്:  "ബിസിനസ്സ് ഒക്കെ എങനെ നടക്കുന്നു?"

"ഓ! അതൊരു ചെറിയ ബിസിനസ്സ്.  വലിയ കുഴപ്പമൊന്നുമില്ലാതെ അങു പോകുന്നു." ജോസഫ് വിനീതനായി പറഞൊപ്പിച്ചു.   

പീറ്റര്‍ ഇടയ്ക്ക് കയറി.  "അതെന്താട നീ അങനെ പറയുന്നെ?  തുടര്‍ന്ന് ജോസഫില്‍ നിന്നും മുഖം മാറ്റി പെണ്ണിന്റെ അച്ചനോട് : "സാറേ ഇവന്റെ എളിമയാണ് ഇവനെക്കൊണ്ട് ഇങനെയൊക്കെ പറയിപ്പിക്കുന്നത്.  ഇവന് പത്തിരുപത്തേഴ് കടകളുണ്ട്.  അടുത്തുതന്നെ മൂന്ന് നാലെണ്ണം മറ്റുള്ള ജില്ലകളിലായി തുറക്കാന്‍ പോകുന്നു."   

പെണ്ണിന്റെ അച്ചന്‍ വീണ്ടും തിരക്കി.  : "എവിടെയാ മോന്‍ വീട് പണിഞിരിക്കുന്നെ?"

ജോസഫ് വളരെ താഴ്മയോടെ :  "അടുത്ത ടൗണില്‍ ഒരു ചെറിയ വീടുണ്ടു."

പീറ്റര്‍ നുഴഞ് കയറി: "എന്റെ പൊന്നുസാറേ, സിറ്റിയിലെ ഏറ്റവും വലിയ ബംഗ്ലാവിലാണ് ഇവന്‍ താമസിക്കുന്നത്.  മാത്രമല്ല, അടുത്താഴ്ചയാണ് മറ്റൊരു വീടിന്റെ വാസ്തുബലി."

വാഹനങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ പെണ്ണിന്റെ ഒരു ബന്ധു. : "മോന്റെ കാറേതാ ബ്രാന്‍‌ഡ്?"

"ഓ! അങനെയൊന്നുമില്ല, അത്യാവശ്യങള്‍ക്കായി ഞാന്‍ ഒരു ചെറിയ കാര്‍ ഉപയോഗിക്കുന്നുണ്ട്, അത്രയേ ഉള്ളൂ" വളരെ താഴ്മയോടെ ജോസഫ് മറുപറി പറഞു.

വീണ്ടും പീറ്റര്‍ വെട്ടത്ത് വന്നു. : "എന്റെ പൊന്നു ചേട്ടാ ഇവന് ഇപ്പോള്‍ തന്നെ മൂന്ന് കാറുകളുണ്ട്,  ഇപ്പം ദാ! ഒരെണ്ണം കൂടി ഇറക്കുമതി ചെയ്യാന്‍ പോകുന്നു."  തിരിഞ് ആരോടേന്നില്ലാതെ "ശ്ശെടാ! ഇവനെന്തിനാണോ ഇങനെ കള്ളം പറയുന്നതു!"

പീറ്ററിന്റെ നുഴഞുകയറ്റത്തിനിടയില്‍ ജോസഫിന് ഉമിരീര് വിക്കി.  അയാള്‍ അറിയാതെ ഒന്നു ചുമച്ചു.

പെട്ടന്ന് ഉത്ക്കണ്ഠയോടെ പെണ്ണിന്റെ അച്ചന്‍:  "എന്താ മോനേ! സുഖമില്ലേ?"

"ഓ! ഒന്നുമില്ല,  രണ്ടുദിവസമായി ഒരു ജലദോഷം!" ജോസഫ് വല്ലാതെ ബുദ്ധിമുട്ടി മറുപടി പറഞു.

പീറ്ററുണ്ടോ വിടുന്ന്! :

"എന്റമ്മോ! ഇങനെയുണ്ടൊ ഒരു ഏളിമ!, സാറേ ഇവന്റെ പണ്ടേയുള്ള സ്വഭാവമാ ഇങനെ കാര്യങള്‍ നിസ്സാരമായി കാണുന്നതു.  ഇത് വെറും ജലദോഷമൊന്നുമല്ല, ഇവന് വളരെ മാരകമായ അസുഖങളുണ്ട്, ഇത് ടി വി യുടെ ഒരു പുതിയ ഇനമാണ്.  ഞങള്‍ ഇന്നലെയും കൂടി ഒരു ഡോക്ടറെ കണ്ടതാ. ഒത്തിരി മരുന്നുമുണ്ട് കഴിയ്ക്കാന്‍ പാവത്തിന്.  അതും ഭയങ്കര വിലയുള്ളത്. പക്ഷേ, ഇവനെ പോലുള്ള പണക്കാര്‍ക്ക് അതൊക്കെ എന്തു പ്രശ്നം!!" 


Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.