ഒരു ജീവന്റെ മൂകമായ പ്രാര്‍ത്ഥന!!!

ഒരു ജീവന്‍ മനുഷ്യനായി നമ്മുടെ മകളോ, മകനോ ആയി ജനിക്കുമ്പോള്‍ അത് നമുക്ക് ഏറ്റവും പ്രീയപെട്ടതാകുന്നു.  അതുവരെ ആ ജീവനോടില്ലാത്ത ഒരു വാത്സല്യം ആ കുഞിനോട് നമുക്ക് ഉണ്ടാകുന്നു.  ചിലപ്പോള്‍ ചില മാതാപിതാക്കളുടെ ബാക്കിയുള്ള ജീവിതം തന്നെ അവരുടെ കുഞുങളെ ചുറ്റിപറ്റി നില്‍ക്കുന്നു.

പക്ഷേ, നമുക്ക് ജനിച്ചത് കാരണം നാം ഉണ്ടാക്കിയെടുത്ത ഒരു ബന്ധമല്ലാതെ യഥാര്‍ഥത്തില്‍ മറ്റൊരു ബന്ധവും ആ കുഞിനോട് നമുക്കില്ല എന്ന് വേദാന്തം പറയുന്നു.  സ്വീകരിക്കാന്‍ കുറച്ച് വിഷമമുണ്ട്.  പക്ഷേ, ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തോളം തമ്മില്‍ കണ്ടിട്ടുകൂടിയില്ലാത്ത സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഒരു ദിവസം കല്യാണം കഴിക്കുമ്പോള്‍, അന്ന് തുടങുന്നു വേര്‍പിരിയാന്‍ പറ്റാത്ത തരത്തില്‍ ഒരു ബന്ധം.  ഇതാലോചിക്കുംപോള്‍ വേദാന്തത്തെ അങനെ മാറ്റി നിറുത്താന്‍ വയ്യ.  അനേകം ജന്മങള്‍ ജനന മരണ ചക്രത്തില്‍ പെട്ട് ഗതി കിട്ടാതെ അലഞ് വീണ്ടും ഒരു അവസരവുമായി ഒരു ജീവന്‍ ഒരു അമ്മയുടെ ഉദരത്തില്‍ വന്ന് വീഴുന്നു.  പിറക്കുന്നതിന് മുന്‍പ് മൂകമായ ഒരു പ്രാര്‍ത്ഥന തന്റെ മാതാപിതാക്കളോട് ചെയ്യുന്നുണ്ടാവാം.  എനിക്കിനി വയ്യ, ഈ ജന്മത്തിലെങ്കിലും എനിക്ക് ഈശ്വരപ്രാപ്തിയുണ്ടാവണം, അതിനായി എന്നെ സഹായിച്ചനുഗ്രഹിക്കണം എന്ന്.

ജനിച്ചുകഴിയുമ്പോള്‍ അത് മനസ്സിലാക്കാതെ ഭൗതികമായ സകല ആഗ്രഹങളും സഹായങളും നാം തികഞ ആത്മാര്‍ത്ഥതയോടെ ആ കുഞിന് പ്രദാനം ചെയ്യുന്നു.  കൊടുക്കാവുന്നതില്‍ വച്ച് ഏറ്റവും രുചികരവും ആരോഗ്യദായകവുമായ ഭക്ഷണം, മിന്നിതിളങുന്ന വസ്ത്രങള്‍, നാലുപേര് കണ്ടാല്‍ അസൂയ ജനിക്കുന്ന തരത്തിലുള്ള പാര്‍പ്പിടം, ഏറ്റവും ഉയര്‍ന്ന സ്കൂളില്‍ വിദ്യാഭ്യാസം, അങനെയെന്തെല്ലാം.  പക്ഷേ, ആ മൂകമായ പ്രാര്‍ത്ഥന മാത്രം നാം കേട്ടില്ല. 

കുറച്ച് നര്‍മ്മം ചാലിച്ച് ചിന്തിച്ചാല്‍, ഒരുപക്ഷേ ഇതുകൊണ്ടു തന്നെയാവാം ഇത്തരത്തില്‍ വളര്‍ത്തി വിട്ട കുട്ടികള്‍ അമേരിക്കയില്‍ പോയി ഉയര്‍ന്ന ഉദ്യേഗം സമ്പാദിച്ച് ലൗകികമായ എല്ലാ സുഖസൗകര്യങളും അനുഭവിച്ച് അവിടെ ജീവിക്കുമ്പോള്‍, ഇവിടെ അവരയയ്ച്ചുകൊടുക്കുന്ന ഡോളര്‍ കൊണ്ട് അവരുടെ മാതാപിതാക്കള്‍ക്ക് വൃദ്ധസദനങളില്‍ കഴിയേണ്ടിവരുന്നത്.

നാം കൊടുത്തത് മാത്രം നമുക്ക് തിരിച്ചുകിട്ടുന്നു.  പണം, വല്ലപ്പോഴുമുള്ള ഒരു ഫോണ്‍‌വിളി, അങനെയെന്തൊക്കെ.  ആ ജീവന്റെ പ്രാര്‍ത്ഥന നാം കേള്‍‍ക്കാഞതുകൊണ്ടായിരിക്കണം, മൂകമായി പോലും, ഒന്ന് പ്രാര്‍ത്ഥിക്കാന്‍ കൂടി നമുക്ക് കഴിയാത്തത്.

 

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.