ഞാനൊന്നുമറിഞില്ലേ രാമനാരായണാ!!

ഇന്നവള്‍ അത്യന്തം ആനന്ദവതിയാണ്.  നാളെ അവളുടെ മാംഗല്യം നിശ്ചയിച്ചിരിക്കുന്നു.  ഞാന്‍ അവളെ ഗഹനമായി വീക്ഷിച്ചു.  സ്വര്‍ണ്ണാഭരണങളുടെ ഭംഗി ആസ്വദിക്കുന്നതിലും, തുന്നിയ വസ്ത്രങള്‍ അണിഞുനോക്കുന്നതിലും, സുഗന്ധവസ്തുക്കളുടെ ഗുണമേന്മ അറിയുന്നതിലും, അതിഥികളേയും സുഹൃത്തുക്കളേയും സ്വീകരിക്കുന്നതിലും, മാത്രമല്ല, തന്റെ പ്രിയവരനെ ഓര്‍ക്കുന്നതിലും ഒക്കെ രാവിലെ മുതലേ അവള്‍ വ്യാപൃതയായിരിക്കുന്നു.  അര്‍ദ്ധരാത്രിയിലെപ്പോഴോ നല്ലൊരു നാളെയെ സ്വപ്നം കണ്ട് അവള്‍ നിദ്രയിലേക്ക് വഴുതിവീണു.  പതുക്കെ അവള്‍ എല്ലാം മറന്നുറങി.  കല്യാണമോ, കല്യാണചെറുക്കനോ, സ്വര്‍ണ്ണാഭരണങളോ, പുതുവസ്ത്രങളോ, അതിഥികളോ, സുഹൃത്തുക്കളോ, എന്തിനധികം കല്യാണപെണ്ണായ താന്‍ പോലുമില്ലാത്ത ഒരു ലോകത്തില്‍ അവള്‍ അലിഞുചേര്‍ന്നു.  പിറ്റേ ദിവസം വെളുപ്പിന് 4 മണിക്ക് അലാറം ശബ്ദിക്കുന്നതുവരെ അവള്‍ ഗാഢമായി ഉറങി.

കണ്ടുമടുത്തും, കേട്ടുമടുത്തും, ഉറക്കത്തിന്റെ മുന്നോടിയായി ഇന്ദ്രിയങള്‍ മനസ്സിലേക്ക് ഉള്‍‌വലിഞു. മനസ്സിന്റെ ആയുധങളാണ് ഇന്ദ്രിയങള്‍.  അതു നഷ്ടപ്പെട്ട മനസ്സ് "ഞാനൊന്നുമറിഞില്ലേ രാമനാരായണാ!!" എന്ന മട്ടില്‍ മൗനം പാലിച്ചു.  തുള്ളിച്ചാടി നടന്ന പെണ്‍കുട്ടി അതാ സുഖമായി ഉറങുന്നു.  അലാറം ശബ്ദിച്ചപ്പോള്‍ കേള്‍‌വി സടകുടഞെഴുന്നേറ്റു.  തുടര്‍ന്ന് മറ്റിന്ദ്രിയങളും ഉണര്‍ന്നു.  മനസ്സ് തന്റെ ആയുധമായ അവയെ ഭൂഷണമായി എടുത്തണിഞു, പതിവുപോലെ തലേദിവസം നിറുത്തിയിടത്ത് നിന്നും പാടാന്‍ തുടങി. അവള്‍ അതിനൊത്താടാനും.

ഇങനെ പോകുന്നു കുറെ വര്‍ഷങള്‍.  മനസ്സിനൊപ്പം പാടിയും ആ താളത്തിനൊത്താടിയും.


Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.