നിര്‍ഭയയെ ഓര്‍ത്ത് ശ്രീ അമിതാഭ് ബച്ചന്‍ എഴുതിയ കവിതയുടെ മലയാള വിവര്‍ത്തനം

അമ്മേ! ഒരുപാട് വേദന ഞാന്‍ സഹിച്ചു.....
ഒരുപാട് നൊമ്പരം തന്നു ഞാന്‍....
നിന്നോടിനി ഇത്രമാത്രം ചൊല്ലി പോവുകയാണ്....

ഇന്ന് ഞാന്‍ വിട വാങുന്ന വേളയില്‍,
എന്നെ ഒരുനോക്ക് കാണുവാന്‍ 
എന്റെ സ്നേഹിതര്‍ എത്തവേ,
പുതുവെള്ള ചുറ്റിക്കിടക്കുമെന്നെ നോക്കി
ഹൃദയം പിളര്‍ക്കുമാറേങലോടെ തകര്‍ന്നു പോകുമവര്‍....

ഒരു പെണ്‍കിടാവായ് പിറന്ന തന്‍ ജന്മങളെ
ഉരുകുന്ന കരളാല്‍ പഴിക്കുമവര്‍....

അമ്മേ നീ അവരോടിത്രമാതം ചൊല്‍ക,
അപരാധികളുടെ ഈ സമൂഹത്തില്‍,
ഒരുപാട് സൂക്ഷിച്ച് വേണം കഴിയാന്‍....

അമ്മേ രാഖിനാളില്‍ എന്റെ ഏട്ടന്റെ കൈതണ്ട 
ശൂന്ന്യമായി കിടക്കും...
എന്നെ ഓര്‍ത്തോര്‍ത്ത് ഏട്ടന്റെ കണ്ണുകള്‍,
നിറഞു കവിയുമ്പോള്‍,
ആ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍
എന്റെയും ആത്മാവ് പിടയ്ക്കും....

അമ്മേ, നീ ഏട്ടന്‍ വിതുമ്പാതെ നോക്കണം...
ഞാനുണ്ട് കൂടെ എന്ന് എന്നും ചൊല്ലണം...

അമ്മേ, ഒരുപാട് തേങും നിശബ്ദനായ്
അങിങൊളിച്ചിരുന്നെന്നച്ചനും...
ഞാനെന്റെ കുഞിനെ കാത്തീല എന്നോര്‍ത്ത്
താന്‍ തന്നെ, തെന്നെ പഴിക്കും....

അച്ചനീ നോവ് നീ ഇല്ലാതെയാക്കണം...
പഴിയൊന്നും ആ പാവമേല്‍ക്കാതെ കാക്കണം...
അഭിമാനമാണെന്റെ അച്ചന്‍, 
എന്റെ ബഹുമാനമാണെനിക്കച്ചന്‍....

എന്തു ഞാന്‍ ചൊല്ലേണ്ടൂ?.... 
എന്നമ്മേ, നിനക്കായി....
നിന്റെ പ്രാണവേദന എങനെ വാക്കിലൊതുക്കും ഞാന്‍?.....
ഒരു പുതുജീവിതം ഇന്നു ഞാന്‍ 
എന്തിനുവേണ്ടി കൊതിക്കും?...

നിന്നെ സമൂഹം വിദ്രോഹിക്കുമമ്മേ...
എന്നെ സ്വതന്ത്രയായ് വിട്ടതും ചൊന്നവര്‍
നിന്നില്‍ പഴി ചാരുമമ്മേ....

എല്ലാം എന്നമ്മ സഹിക്കേണമെങ്കിലും
ചൊല്ലരുതിന്നിത്രമാത്രം.....

"ഇനിവേണ്ടെനിക്കൊരു പെണ്‍കുഞ് ദൈവമേ....
ഇനിയൊരു ജന്മമുണ്ടെങ്കില്‍....."

---------------------------------------------------------------------------------------

Maa bohot Dard sah kar..
bohot dard de kar..
tujhse kuch kah kar main jaa rahi hun........

Aaj meri vidai main jab Sakhiyaan milne aayengi...
Safaid Jode main lipti dekh sisak sisak mar jayengi...
Ladki hone ka khud pe fr wo Afsos jatayengi.....

Maa tu unse itna kah dena Darindo k duniya main Sambhal kar rahna.......
Maa Rakhi par jb Bhaiya Kalai suni rah jayegi..
yaad mujhe kar kar jab unki Aankh bhar ayegi....
Tilak mathe par karne ko Maa rooh meri bhi Machal jayegi...
Maa tu bhaiya ko rone na dena...
Main sath hu har Pal unse kah dena.......

Maa Papa bhi chhup chhup bohot royenge...
main kuch na kar paya ye kah k khud ko kosenge....
Maa dard unhe ye hone na dena..
Ilzaam koi lene na dena...
Wo Abhimaan hai mera samman hai mera..
tu unse itna kah dena........

Maa tere liye ab kya kahu..
dard ko tere shabdon main kaise bandhu...
fir se jeene ka moka kaise maangu......

Maa log tujhe satayenge....
mujhe azaadi dene ka tujhpe ilzaam lagayenge....
Maa sab sah lena par ye na kahna
"Agle janam Mohe Bitiya na dena"

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.