നാളത്തെ തലമുറയെ വാര്‍ത്തെടുക്കാന്‍....

സാംസ്കാരികപരമായി വളരെയേറെ സമൃദ്ധമായിരുന്ന ഒരു സമൂഹം ആയിരുന്നു ഭാരതത്തിന്റേത്.  വളരെ കെട്ടുറപ്പുള്ള ശക്തമായ ഒരു ജീവിത വ്യവസ്ഥ നമുക്കുണ്ടായിരുന്നു.  എന്നിട്ടും നാം ഈ വിധം തകര്‍ന്നുപോയിഓരോ വ്യക്തിയും തന്നോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണിത്.  സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഏന്തും ചെയ്യാന്‍ തയ്യാറായ ഒരു ജനസമൂഹം നമുക്കിടയിലുണ്ട്.  ഇവര്‍ക്കെന്തേ നേര്‍‌വഴി പിഴച്ചിരിക്കുന്നു

തന്റെ പൂര്‍‌വ്വജന്മ പുണ്യപാപങളുമായി ഒരു കുഞ് ഇഷ്ടാനിഷ്ടങളില്ലാതെ, നന്മതിന്മകള്‍ എന്തെന്നറിയാതെ ഈ സമൂഹത്തില്‍ പിറക്കുമ്പോള്‍, അതിനെ നേര്‍‌വഴിക്ക് നയിക്കേണ്ടത് നാം തന്നെയാണ്.  നാം പകര്‍ന്നു കൊടുക്കുന്ന ഒരു സംസ്കാരകവചവുമായിയാണ് അവന്‍ ജീവിതത്തില്‍ മുന്നോട്ട് പോകുന്നത്.  തന്റെ അച്ചനമ്മമാരും, സഹോദരങളും, ബന്ധുക്കളും അവനെ ലാളിക്കുമ്പോള്‍, സ്നേഹം എന്താണെന്ന് അവല്‍ മനസ്സിലാക്കുന്നു.  അവരുടെ സം‌രക്ഷണവലയത്തിനുള്ളില്‍ നിന്നുകൊണ്ട് അവന്‍ വളരുന്നതിനോടൊപ്പം, തനിക്കു ചുറ്റും അരങേറുന്ന നന്മതിന്മകളെ അവന്‍ നോക്കിക്കാണുന്നു. 

ഈവിധം വളര്‍ന്ന് സമൂഹത്തിലിറങുന്ന ഓരോ വ്യക്തിയും താന്‍ എങനെയായിരിക്കണമെന്ന് ഇതിനകം തിരിച്ചറിഞിരിക്കണം.  അതിന് സഹായകവും മാതൃകയും ആകേണ്ടത് മാതാപിതാക്കന്മാരും ഗുരുക്കന്മാരും സമൂഹത്തിലെ മറ്റുള്ള മുതിര്‍ന്നവരുമാണ്. 

ഇന്ന് നാം ജീവിക്കുന്ന സാംസ്കാരികമായി ഇത്രകണ്ട് തകര്‍ന്ന ഒരു സമൂഹത്തിലേക്ക് തന്റെ മകള്‍ പോകുമ്പോള്‍ ഏത് വിധം വസ്ത്രം ധരിക്കണമെന്നും, ഇന്നതൊക്കെ ചെയ്യണമെന്നും, ഇന്നതൊക്കെ ചെയ്യാന്‍ പാടില്ല എന്നുമൊക്കെ അവള്‍ സ്വയം മനസ്സിലാക്കത്തക്ക വിധം മാതാപിതാക്കള്‍ അവളെ തന്റെ സംസ്കാരത്തിലൂടെ ബോധവതിയാക്കിയിരിക്കണം.  കുഞുഹൃദയങള്‍ നിര്‍മ്മലമാണ്.  തുടക്കം മുതലേ ആ ഹൃദയങളിലേക്ക് സാമൂഹിക പ്രതിബദ്ധത നിറയ്ക്കുന്ന കൂടുതല്‍ കാര്യങള്‍ പാഠ്യവിഷയങളില്‍ ഉള്‍പ്പെടുത്തണം.

ഒരു സാധാരണ മനുഷ്യനെകൊണ്ട് സമൂഹത്തിന് ഗുണങള്‍ ഉണ്ടായാലും ഇല്ലെങ്കിലും നഷ്ടങള്‍ ഉണ്ടാകുകയില്ലയെങ്കില്‍, അയാളില്‍ സമൂഹത്തോടുള്ള പ്രതിബദ്ധത കൂടി ഉണര്‍ന്നാല്‍ എത്ര സുന്ദരമായിരിക്കും എന്നത് ഓര്‍ക്കേണ്ടതാണ്.

മനുഷ്യ വ്യക്തിത്വത്തിന്റെ പണിപ്പുര ഒരുവന്റെ ചിന്തയുടെ തലമാണ്. ചിന്തയില്‍ നിന്നും വാക്കുകള്‍ ഉണ്ടാകുന്നു; വാക്കില്‍ നിന്ന് കര്‍മ്മവും, കര്‍മ്മത്തില്‍ നിന്ന് സംസ്കാരവും ഉടലെടുക്കുന്നു.  ഈ സംസ്കാരം മാത്രമാണ് മനുഷ്യസമൂഹത്തെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും.

വിവേകാനന്ദസ്വാമികള്‍ തന്റെ "My India, The Eternal India" എന്ന ബുക്കില്‍ പറഞു. "ഈ ലോകത്തിലെവിടെയെങ്കിലും, പുണ്യഭൂമിയെന്നോ, സൗമ്യത്വം, ഉദാരത്വം, ശുദ്ധത, ശാന്തി, എല്ലാറ്റിനും മീതേ ഉന്നത സംസ്കാരവും, ആത്മീതയും ഉള്ള നാട് എന്നവകാശപ്പെടാവുന്ന ഒരു നാട് ഉണ്ടെങ്കില്‍, അത് ഭാരതമാണ്" എന്ന്.    അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ നമ്മള്‍ വിറ്റുവെന്നോ, ഉപേക്ഷിച്ചുവെന്നോ, നാം കരുതേണ്ടതില്ല.  പകരം, അത്  പാശ്ചാത്യ സംസ്കാരത്തിന്റെ മഞപ്പിനുവേണ്ടി നാം പണയപ്പെടുത്തിയിരിക്കുന്നു.  അത് വീണ്ടെടുക്കാന്‍ നമ്മുടെ ചിന്തക്കേ കഴിയൂ.

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.