മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം


മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറയ്ക്കും, ശാസ്താംകോട്ടയ്ക്കും ഇടയ്ക്കുള്ള തേവലക്കര (ദേവലോകക്കര) എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.  ഏറെ ദശകങള്‍ പഴക്കമുള്ള ഈ ദേവീക്ഷേത്രം മാനാമ്പുഴ കുറുപ്പന്മാരുടെ കുടുംബക്ഷേത്രമാണ്. ഇപ്പോള്‍ കുടുംബാംഗങളും, നാട്ടിലെ ഭക്തജനങളും ഒന്നിച്ചുചേര്‍ന്നു നടത്തിവരുന്നു. ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണത്തിനുശേഷം 2012-ല്‍ വലിയ ശ്രീകോവില്‍ പണികഴിപ്പിച്ച്  പ്രധാനദേവതയായ ശ്രീ ഭദ്രകാളിയുടെ തുല്യസ്ഥാനം തന്നെ നല്‌കികൊണ്ട് ശ്രീപരമശിവനേയും പ്രതിഷ്ഠിച്ച് ആരാധിച്ചുപോരുന്നു.  കൂടാതെ, ഗണപതി, യോഗീശ്വരന്‍, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, നാഗരാജാവ് നാഗയക്ഷിയമ്മ തുടങിയ ഉപദേവതാപ്രതിഷ്ഠകളും ഇവിടെയുണ്ട്.

ത്രന്തി  :  ബ്രഹ്മശ്രീ വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരി
പ്രതിഷ്ഠാദിനം, ഉത്സവം, പറയിടീല്‍   :  മകരമാസത്തിലെ പുണര്‍തം നക്ഷത്രത്തോട് അനുബന്ധിച്ച്.

പ്രത്യേകപരിപാടികള്‍

-  തോറ്റം‌പാട്ട്
-  സപ്താഹം
-  നവാഹം
-  നാരങാവിളക്ക്
-  പൊങ്കാല

വിലാസം

മാനാമ്പുഴ ശ്രീഭദ്രകാളീക്ഷേത്രം
മുള്ളിക്കാല, തേവലക്കര [ പി. ഒ ],
കൊല്ലം - 690 652
കേരളം
ഫോണ്‍ : 09891249288

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.