ഒരു കൂഴപ്ലാവിന്റെ സ്വധര്‍മ്മം

ഡല്‍ഹിയിലെ ജീവിതം ഇടയ്ക്കിടെ അസഹനീയമാകുമ്പോള്‍ അയാള്‍ നാട്ടിലേക്കൊരു ടിക്കറ്റെടുക്കും.  കൊല്ലം റയില്‍‌വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുമ്പോള്‍ നീണ്ടകര പാലത്തിനടുത്തെത്തുമ്പോഴുള്ള  നാറ്റവും, ചവറ ജം‌ഷനും, ചൂണ്ടുപലക മുക്ക് വളവുമെല്ലാം, അയാളില്‍ ഒരുമാതിരി ഗൃഹാതുരത്വം ജനിപ്പിച്ചു‌.

ഒരുനാള്‍ നാട്ടിലെത്തി മുറ്റത്തിറങിനിന്ന് പ്രകൃതി ഭംഗി ആസ്വദിക്കുന്ന സമയം കുട്ടിക്കാലത്ത് അയാളെ ഏറെ ഉയരത്തില്‍ നിന്നും വീഴ്ത്തിയ കൂഴ പ്ലാവ് അയാള്‍ക്ക് നേരേ നോക്കി കൊഞനം കുത്തി.  ഇത്തവണ അവള്‍ പുഷ്പിണിയായിരുന്നു.  ചുവട് മുതല്‍ അങ് അറ്റം വരെ അങിങായി നിറയെ കൂഴചക്കകള്‍ ഞെട്ടില്‍ നിന്നും തൂങി തന്‍റെ അമ്മയുടെ ശരീരത്തിലേക്ക് ഒട്ടിച്ചേര്‍ന്നു കിടക്കുന്നു.  അയാള്‍ അവളോട് കുശലം ചോദിച്ച് കുറെ നേരം നിന്നു.  ആവള്‍ ചോദിച്ചു.   "ഡല്‍ഹി ജീവിതമൊക്കെ എങനെയുണ്ട്?, ആഹാ! അന്ന് മറിഞ് വീണ മുറിപ്പാട് കാലില്‍ ഇന്നും ഉണ്ടല്ലോ!.  അയാള്‍ ഒന്നു പരുങി.  കൃത്രിമമായൊരു ഗൗരവം മുഖത്തണിഞ് അയാളവളോട് തിരക്കി.  "എനിക്കോര്‍മ്മയായ കാലം മുതലേ നീ കൂഴച്ചക്കയാണല്ലോ പെണ്ണേ ഉണ്ടാക്കുന്നത്?  ഒരു പ്രാവശ്യമെങ്കിലും നിനക്ക് വരിക്കച്ചക്ക ഉണ്ടാക്കിക്കൂടേ?"

മറുപടിയായി അയാളെ പരിഹസിച്ച് അവള്‍ ഉച്ചത്തില്‍ ചിരിച്ചു.  ആ ചിരി അയാളെ വല്ലാതെ ഇളിഭ്യനാക്കി.  അയാള്‍ മുഖം ചുളിച്ചു  അല്പം ദേഷ്യത്തോടെ അവളോട് പറഞ്.  "നിന്ന് കിണിക്കാതെ കാര്യം പറ കൊച്ചെ".

ആവള്‍ പറഞ് "ചൂടാകാതെ ചെക്കാ, അടുത്ത പതിനഞ്ചാം തീയതിയല്ലേ പോകുന്നുള്ളൂ, പിന്നെന്താ ഇത്ര ധൃതി?."  അവളുടെ "ചെക്കാ" വിളി അയാള്‍ക്കിഷ്ടമായെങ്കിലും ദേഷ്യഭാവത്തില്‍ തിരിഞ് നടന്നു.

അന്ന് രാത്രിയില്‍ ഉറക്കത്തിനിടയില്‍ അയാള്‍ക്ക് മൂത്രമൊഴിക്കണമെന്ന് തോന്നി.  ഒറ്റയ്ക്ക് വെളിയിലിറങാന്‍ പേടി തോന്നി.  ഒടുവില്‍ രണ്ടും കല്പിച്ച് കതക് തുറന്ന് വെളിയിലിറങി.  കുറ്റാക്കുറ്റിരുട്ട്. എവിടെയാണെന്നറിയില്ല, എങോനിന്നു കാര്യം കഴിച്ച് മുറിയില്‍ കയറി വാതിലടച്ചു സുഖമായി ഉറങി.

പിറ്റേദിവസം അയാള്‍ മുറ്റത്ത് നിന്ന് പല്ല് തേയ്ക്കുന്നതിനിടയില്‍, ആരോ ചെവിയില്‍ മന്ത്രിക്കുന്നതുപോലെ.  "അതേ, ഇന്നലെ രാത്രിയില്‍ ഞാന്‍ കണ്ടായിരുന്നു കേട്ടോ!"  അയാള്‍ ഞെട്ടിപ്പോയി.  എങ്കിലും മൈന്‍റ്  ചെയ്തില്ല.  മുഖം കഴുകി തോര്‍ത്തുന്നതിനിടയില്‍ അവള്‍ ചോദിച്ചു.  "ഇന്നലെത്തെ ചോദ്യത്തിന് ഉത്തരം വേണ്ടേ മോനേ ദിനേശാ?"  അയാളുടെ പുരികം ഉയര്‍ന്ന് വളഞ് 'റ' പോലെയായി.  അയാള്‍ ഉത്തരത്തിനായി ചെവിയോര്‍ത്തു.

അവള്‍ പറഞു.  "അതേ, എനിക്കീ ഭൂമിയില്‍ ഒരു ധര്‍മ്മമേ ഉള്ളൂ.  അതെന്താച്ചാല്‍ കൂഴചക്കയുണ്ടാക്ക്വ എന്നത് തന്നെ.  പ്രകൃതിയുടെ നിര്‍ദ്ദേശമനുസരിച്ചു ഞാനത് ചെയ്യുന്നു അത്രമാത്രം.  തേനൂറുന്ന ഈ മധുരക്കനി   കാക്ക കഴിച്ചാലും എനിക്കു സന്തോഷം, പൂച്ച കഴിച്ചാലും എനിക്ക് സന്തോഷം, ഇനി താങ്കളു കഴിച്ചാലും എനിക്കു സന്തോഷം".

ഒന്നിന്‍റെ സ്വധര്‍മ്മത്തെ കുറിച്ച് എത്ര ഉജ്ജ്വലമായ ഒരു സന്ദേശം!.  പ്രകൃതിയില്‍ നിന്ന് നാം ചിലതൊക്കെ പഠിക്കേണ്ടിയിരിക്കുന്നു. അന്നാണ് അയാളില്‍ കൂടുതല്‍ അപഹര്‍ഷതാബോധം ഉണ്ടായതു.  എന്തോ ഒരു വലിയ പാഠം പഠിച്ച പ്രതീതിയുമായാണ് അയാള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുപോയത്.

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.