ആത്മാവിനെ വിലക്ക് വാങ്ങാം

പ്രിയ സുഹൃത്തുക്കളെ, താഴെ കാണുന്ന വരികള്‍ കേരളകൌമുദിയില്‍ വന്ന ഒരു വര്‍ത്തമാന വാര്‍ത്തയാണ്.  ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ഞാന്‍ ഒരുപാട് ബ്രൌസ് ചെയ്തു.   വാര്‍ത്ത വാസ്ഥവമാണ്.  പക്ഷെ ഇതെങ്ങനെ നടക്കുമെന്ന് ഒരു പിടുത്തവുമില്ല.  നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ.
----------------------------------------------------------------------------------

ആത്മാവിനെ വിലയ്ക്കുവാങ്ങാം 
Posted on: Monday, 09 July 2012 


വാഷിംഗ്ടണ്‍ : ആത്മാവിനെ വിലയ്ക്കുവാങ്ങണമെന്ന് ആഗ്രഹമുണ്ടോ? കൈയില്‍ പണമുണ്ടെങ്കില്‍ നിങ്ങളുടെ ആഗ്രഹം സാധിക്കും. ആല്‍ബുക്കര്‍ക്കിലുള്ള ലോറി എന്ന സ്ത്രീയാണ് തന്റെ ആത്മാവിനെ ഇ-ബേയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്. രണ്ടായിരം ഡോളറിന് മുകളിലേക്ക് നല്‍കാന്‍ കഴിയുന്ന ആര്‍ക്കും ഈ ലേലത്തില്‍ പങ്കെടുക്കാം.

വെറുതെ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു അടവാണ് ലോറിയുടെ വില്പന എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരു എഴുത്തുകാരിയാണ് ലോറി. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ് കഷ്ടകാലം വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയത്. ഇടുപ്പും നെഞ്ചും ശ്വാസകോശവും അപകടത്തില്‍ തകര്‍ന്നു. ഒരു മാറിടവും നഷ്ടപ്പെട്ടു. ''ഡോക്ടര്‍മാരുടെ കഠിനപരിശ്രമം കൊണ്ടുമാത്രമാണ് ലോറിക്ക് ജീവന്‍ ബാക്കി കിട്ടിയത്. അപകടത്തെത്തുടര്‍ന്ന് ശാരീരികവും മാനസികവുമായി തളര്‍ന്ന ലോറി ഇപ്പോള്‍ ചെറിയൊരു ജോലി ചെയ്താണ് ജീവിതം തള്ളിനീക്കുന്നത്.

ഇങ്ങനെ മുന്നോട്ടുപോകുന്നതിനിടെയാണ് തന്റെ കുറച്ചുമാത്രം ഉപയോഗിച്ച ആത്മാവിനെ വില്‍ക്കാന്‍ ലോറി തീരുമാനിച്ചത്. പരസ്യംകണ്ട് ആരെങ്കിലും തന്റെ ആത്മാവിനെ രക്ഷിക്കാനായി മുന്നോട്ടുവരും എന്നാണ് ലോറിയുടെ പ്രതീക്ഷ. ഉപയോഗിച്ച ഒരു വാഹനം മറ്റൊരാള്‍ വാങ്ങുമ്പോള്‍ വാഹനത്തെ സംബന്ധിച്ച എല്ലാ രേഖകളും നല്‍കുന്നതുപോലെ തന്റെ ആത്മാവിന്റെ നന്മകളെയും തിന്മകളെയും കുറിച്ചുള്ള ഇനംതിരിച്ച വിവരങ്ങളും നല്‍കുമെന്നും ലോറി പറയുന്നു. എന്നാല്‍, എങ്ങനെയാണ് ആത്മാവിനെ കൈമാറുന്നതെന്ന് വ്യക്തമല്ല. പരസ്യംകണ്ട് ആരെങ്കിലും ആത്മാവിനെ വാങ്ങാനായി എത്തിയോ എന്നും വ്യക്തമല്ല





കടപ്പാട് : കേരളകൌമുദി

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.