ടീച്ചര് രാമുവിനെ കണക്ക് പഠിപ്പിക്കുകയായിരുന്നു. അവര്‍ അവനോട് ചോദിച്ചു: "രാമൂ, ഞാന്‍ നിനക്ക് ഒരാപ്പിള്‍ തരും പിന്നെ വേറൊരാപ്പിള്‍ തരും, പിന്നീട് വേറെ ഒരാപ്പിള്‍ കൂടി തരും. എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാകും ?" സെക്കെന്റുകള്‍ക്കുള്ളില്‍ രാമു മറുപടി പറഞ്ഞു: "നാല്" മൂന്ന് എന്ന ശരിയുത്തരം പ്രതീക്ഷിച്ച ടീച്ചര്ക്ക് ദുഃഖമായി. അവര്‍ പെട്ടെന്ന് നിരുത്സാഹയായി. രാമു ശരിക്ക് ചോദ്യം കേട്ടുകാണില്ലെന്ന് അവര്‍ പ്രതീക്ഷിച്ചു. അവര്‍ ചോദ്യം ഒന്നുകൂടി ചോദിച്ചു: ""രാമൂ, ഞാന്‍ നിനക്ക് ഒരാപ്പിള്‍ ആദ്യം തരും അതിനുശേഷം വേറൊരാപ്പിള്‍ തരും, പിന്നീട് വേറെ ഒരാപ്പിള്‍ കൂടി തരും. എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാകും .?" ടീച്ചറുടെ മുഖത്തെ അസംതൃപ്തി അവന്‍ ശ്രദ്ധിച്ചു. അവന്‍ വീണ്ടും ഒന്നുകൂടി തന്റെ കൈവിരലുകള്‍ കൊണ്ട് കണക്കുകൂട്ടിനോക്കി. ശരിയുത്തരം നല്‍കി ടീച്ചറെ പ്രീതിപ്പെടുത്താന്‍ അവന്‍ അവനില്‍ ശരിയുത്തരം തേടി. രാമു വീണ്ടും പറഞ്ഞു: "ടീച്ചര്, നാല്" ടീച്ചറുടെ മുഖത്തെ അസംതൃപ്തി വീണ്ടും രാമു ശ്രദ്ധിച്ചു. ടീച്ച...