Posts

ജീവിതത്തിൽ എങ്ങനെ സന്തോഷമായിയിരിക്കാം?

സന്തോഷം എന്നത് മനസ്സിന്റെ ശാന്തിപൂർണ്ണമായ അവസ്ഥയാണ്. മനസ്സ് ശാന്തമാകുന്നതോ നമുക്ക് സന്തോഷമുള്ളപ്പോഴും. പക്ഷേ ഇതെങ്ങനെ സാധ്യമാകും?. ജീവിതം എന്നത് നാം ഉണർന്നിരിക്കുന്ന നിമിഷങ്ങളുടെ ആകെ തുകയാണ്. എല്ലാ ദിവസവും നമുക്ക് ഒരു ജീവിതവും അതുപോലെതന്നെ ഒരു മരണവുമുണ്ട്. ഏകദേശം 21 മുതൽ 30 ശതമാനം വരെ സമയം നമ്മൾ ദിവസവും മരിക്കുന്നവരാണ്. അതായത് നാം ഉറങ്ങിക്കിടക്കുകയാണ്. ഉറക്കം എന്നത് മരണത്തിന്റെ അനുജസഹോദരനാണ്. ബാക്കി 70 മുതൽ 79 ശതമാനം സമയം നാം ഉണർന്നിരിക്കുന്നു. ഈ നിമിഷങ്ങളിൽ നാം എന്തനുഭവിക്കുന്നുവോ അതാണ് നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം. നമ്മൾ സന്തോഷമോടെയിരിക്കുന്ന അവസ്ഥയിൽ ജീവിതം സുന്ദരവും അല്ലാത്തപക്ഷം അത് ദുരിതപൂർണ്ണവുമാണ്. ഏന്താണ് ശരിക്കും നമുക്ക് ഈ അവസ്ഥകളെ പ്രദാനം ചെയ്യുന്നത്? അത് നമ്മുടെ ചിന്തകൾ മാത്രമാണ്. ജീവിതത്തിൽ നമ്മൾ എപ്പോഴും മറ്റുള്ള ജനങ്ങളുടെ നടുവിലാണ്. അത് വീട്ടിലായിരുന്നാലും ഓഫീസിലായിരുന്നാലും അഥവാ പൊതുസ്ഥലങ്ങളിലായിരുന്നാലും. മറ്റുള്ള ജനങ്ങളുടെ പ്രവൃത്തികൾ തെറ്റല്ല, മറിച്ച് ഒരു പ്രത്യേകതരത്തിൽ അവരും ശരിയാണ്. ഒന്നുമില്ലെങ്കിൽ അവർക്കുവേണ്ടിമാത്രമെങ്കിലും അവർ ശരിയാണ്. അങ്ങനെ...

അച്ഛന് മകളോട് പറയാനുള്ളത്

അച്ഛനും മകളും പട്ടം പറത്തുന്നതിനിടയിൽ അച്ഛൻ മകളോട് ചോദിച്ചു' ''മോളേ ഒരു ചോദ്യം. ഇതിന്റെ ശരിയായ ഉത്തരം നീ പറയണം. പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്....?'' ''നൂലാണ് അച്ഛ...

My carnatic vocal

Image
My carnatic vocal @ Manampuzha Sree B hadrakali temple.

99 ന്റെ പരീക്ഷ

ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിയോട് ചോദിച്ചു.. ''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സ...

ജീവിതമൂല്യം

ഒരിക്കൽ ഒരു കുട്ടി തന്റെ അഛനോട് ചോദിച്ചു... "അഛാ എന്താണ് ജീവിതത്തിന്റെ വില?" അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു : "നീ ഇത് പച്ചക്കറി വിൽക്കുന്ന...

വിശ്വാസം അതല്ലേ എല്ലാം?

ഒരു നദിയ്ക്ക്‌ അക്കരെ ഒരു അമ്പലമുണ്ടായിരുന്നു. അവിടെ അഭിഷേകം നടത്താനായി എല്ലാദിവസവും പാല് എത്തിക്കാൻ വേണ്ടി ഒരു സാധു സ്ത്രീയെ ആണ് ഏർപ്പാടാക്കിയിരുന്നത്. ഈ സ്ത്...

ഹനുമാന്റെ മനോഭാവം വളർത്താം

Image

ശ്രീമദ് ഭാഗവതം

https://plus.google.com/102668913428095429937/posts/g1MWC7WZJLE?_utm_source=1-2-2

കർണ്ണന്റെ ദാനശീലം

കർണ്ണന്റെ ദാനശീലം കേൾവികേട്ടതാണല്ലോ ? ഒരിക്കൽ അംഗരാജൻ സ്നാനത്തിനു മുന്നോടിയായി എണ്ണ തേച്ചു കൊണ്ടിരിക്കുമ്പോൾ ദ്വാരകധീശ്വൻ അദ്ധേഹത്തെ കാണാൻ അവിടെയെത്തി. രത്നങ...

രാജാവിന് ലഭിച്ച ഭാഗ്യം

ഒരിക്കൽ ഒരു രാജാവും അദ്ദേഹത്തിന്റെ വഴികാട്ടിയും കൂടി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു.  യാത്രക്കിടെ   ദാഹം ശമിപ്പിക്കുവാൻ കരിക്ക് ചെത്തുമ്പോൾ  രാജാവിന്റെ വിരൽ  തുമ്പ്‌ അറ്റുപോയി. വേദനകൊണ്ട് പുളയുന്ന😳😱 രാജാവിനോട് വഴികാട്ടി ഇങ്ങനെ പറഞ്ഞു 😒😮 "വിഷമിക്കേണ്ട പ്രഭോ എല്ലാം നല്ലതിനായിരിക്കും ....." ആ ഉപദേശം രാജാവിന് തീരെ ദഹിച്ചിച്ചില്ല , .... 😳😳😳😳 കോപംകൊണ്ട് രാജാവ് വഴികാട്ടിയെ അടുത്തു കണ്ട   ഒരു പൊട്ടകിണറിലേക്ക് തള്ളിയിട്ടു ...... 😬😬😬😬 തുടർന്ന് ആ കൊടും വനത്തിലൂടെ  തനിയെ  നടന്നു വഴി  തെറ്റിയ  രാജാവിനെ, നരബലിക്കു ആളിനെ തേടി നടന്ന കുറെ  കാട്ടുമനുഷ്യർ പിടിച്ചുകെട്ടി തങ്ങളുടെ വാസസ്ഥലതത്തേക്ക് കൊണ്ടുപോയി. താമസിയാതെ കാട്ടുമൂപ്പൻ വന്ന് രാജാവിനെ അടിമുടി പരിശോദിച്ചു. രാജാവിന്റെ വിരൽ അറ്റുപോയിരിക്കുന്നത് മൂപ്പൻ കണ്ടു.... വൈകല്യമുള്ള ഒരാളെ നരബലിക്ക് യോജിക്കാത്തത് കൊണ്ട് ആ മനുഷ്യനെ കണ്ട  സ്ഥലത്തു തന്നെ തിരികെ വിടുവാൻ മൂപ്പൻ കൽപ്പിച്ചു .... അപ്പോഴാണ് രാജാവിന്  വഴികാട്ടിയുടെ വാക്കുകൾ ഓർമവന്നത്    ...

അമ്മക്കിളി

Image

മനഃസാക്ഷി.....

Image
 ഒരിക്കൽ ധനാഢ്യനായ ഒരു വലിയ വ്യവസായിയുടെ ഭവനത്തില്‍ ഒരു മോഷണം ഉണ്ടായി. അയാളുടെ പ്രബലമായ സംശയം അയാളുടെ പരിചാരകന്മാരില്‍ ഒരാളായിരിക്കും മോഷ്ടാവ് എന്നായിരുന്നു. പുറത്തുനിന്ന് ആരെങ്കിലും അതു നടത്താന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. ഭൃത്യഗണങ്ങളെ ചോദ്യംചെയ്തിട്ട് ആരും മോഷണം സമ്മതിക്കുന്നുമില്ല. ബേര്‍ബെല്‍ എന്ന ദിവ്യനെ വ്യവസായി സമീപിച്ചു മോഷണക്കാര്യം അറിയിച്ചു. മോഷ്ടാവിനെ കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ദിവ്യജ്ഞാനം പര്യാപ്തമെന്നു ധരിച്ചിരുന്നു. വ്യവസായിയോടൊപ്പം ബേര്‍ബെല്‍ ആ ഭവനത്തില്‍ എത്തി. വീടും പരിസരവും സൂക്ഷ്മനിരീക്ഷണം നടത്തി. അനന്തരം പരിചാരകവൃന്ദത്തെ വിളിച്ചു. അവരെല്ലാം എത്തിയപ്പോള്‍ ഒാരോരുത്തരെ ചോദ്യം ചെയ്തു: ''ആരാണ് മോഷണം നടത്തിയതെന്നു സത്യം പറയുക. അല്ലെങ്കില്‍ കണ്ടുപിടിക്കാനുള്ള വഴി എന്റെ പക്കലുണ്ട്.'' ശക്തമായ ഭാഷയിലൊക്കെ ബേര്‍ബെല്‍ സംസാരിച്ചിട്ടും ആരും കുറ്റം സമ്മതിച്ചില്ല. ബേര്‍ബെല്‍ അല്‍പനേരത്തെ മൌനത്തിനുശേഷം ഒരേ നീളത്തിലും വലുപ്പത്തിലുമുള്ള ഒാരോ കമ്പ് ഭൃത്യന്മാര്‍ ഒാരോരുത്തരെയും ഏല്‍പ്പിച്ചിട്ടു പറഞ്ഞു: നാളെ നിങ്ങള്‍ ഇതു തിരികെ കൊണ്ടുവരണം. മോഷണം നടത്തിയ ആളിന്റെ...

വ്യക്തിയല്ല തത്വം പ്രധാനം

Image
വ്യക്തിയല്ല തത്വം പ്രധാനം

യോഗക്ഷേമം വഹാമ്യഹം

Image
ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി. വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്ന് , ഗുരുവിന്റെ അടുത്തെത്തി ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ആയാള്‍ക്ക് ഈശ്വരനോട് ദേഷ്യമായി.  ദേഷ്യത്തില്‍ അവന്‍ ഗുരുവിനോട് പറഞ്ഞു: "ഇനി ഞാന്‍ ഈശ്വരനെ ആശ്രയിച്ച് ജീവിക്കാന്‍ തയ്യാറല്ല. അങ്ങു പറയാറുണ്ട്, ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്കു വേണ്ടെതെല്ലാം ലഭിക്കുമെന്ന് !!! ഒരു നേരത്തെ ഭക്ഷണംകൂടി തരാന്‍ കഴിയാത്ത ഈശ്വരനെ ഞാന്‍ എന്തിന് ആശ്രയിക്കണം? ഈശ്വരനെ വിശ്വസിച്ചതുതന്നെ തെറ്റായിപോയി." ഗുരു കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അതിനുശേഷം ശിഷ്യനോട് ചോദിച്ചു: ’നിനക്ക് ഞാന്‍ കുറെ ഏറെ രൂപ തരാം. നിന്റെ രണ്ടു കണ്ണുകളും തരാമോ?’ ശിഷ്യന്‍ പറഞ്ഞു: 'കണ്ണു പോയാല്‍ എന്റെ കാഴ്ചശക്തി നഷ്ടമാകില്ലേ? എത്ര വലിയ തുക തന്നാലും ആരെങ്കിലും കണ്ണു വിലയ്ക്കു കൊടുക്കുമോ?’ ‘എങ്കില്‍ കണ്ണു വേണ്ട. നിന്റെ നാക്കു തരാമോ?’ ‘നാക്കുതന്നാല്‍ ഞാന്‍ എങ്ങനെ സംസാരിക്കും?’ ‘എങ്കില്‍ നിന്റെ കൈകൾ തരാമോ? അതു പറ്റില്ലെങ്കില്‍ കാലുകള്‍ തന്നാലും മതി, ധാരാളം പണം തരാം.’ ഉടന്‍ ശിഷ്യന്റെ മറുപടി വന്നു: ’പണത്തേ...

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു.

ശ്രീബുദ്ധന്‍ ഓരോ സൂചനയും മൂന്നുതവണ ആവര്‍ത്തിക്കു മായിരുന്നു. ആരോ ഒരിക്കല്‍ ബുദ്ധനോടു ചോദിച്ചു: 'താങ്കള്‍ എന്തിനാണ് ഒരേ കാര്യം മൂന്നു തവണ പറയുന്നത്?' അദ്ദേഹം പറഞ്ഞു: 'ആദ്യതവണ പറയുമ്പോള്‍ നിങ്ങള്‍ വാക്കുകള്‍ കേള്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആ വാക്കുകള്‍ ശൂന്യമാണ്. ഉള്ളൊഴിഞ്ഞ കക്കകള്‍. രണ്ടാംതവണ വാക്കുകള്‍ക്കൊപ്പം ഉള്ളടക്കം നിങ്ങള്‍ കേള്‍ക്കുന്നു. അപ്പോള്‍ സുഗന്ധം വമിക്കുന്നു. എന്നാല്‍ നിങ്ങള്‍ വല്ലാതെ വിസ്മയിച്ചുപോകുന്നു. അതിന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ അജ്ഞേയമായ ഒരവസ്ഥയെ പ്രാപിക്കുന്നു. അതായത് ഒന്നും മനസ്സിലാകാത്ത അവസ്ഥയില്‍ നിങ്ങള്‍ ചെന്നെത്തുന്നു. നിങ്ങള്‍ കേള്‍ക്കും പക്ഷേ, നിങ്ങള്‍ക്കു മനസ്സിലാവില്ല. അതുകൊണ്ടുതന്നെ എനിക്കു മൂന്നുതവണ പറയേണ്ടി വരുന്നു. നിങ്ങള്‍ സുഷുപ്തിയിലാണ് എന്നതുകൊണ്ടു തന്നെ ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അത് ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്, ചുറ്റികകൊണ്ട് ആഞ്ഞടിക്കപ്പെടേണ്ടതുണ്ട്. ചിലപ്പോള്‍, ചില നിമിഷത്തില്‍, ചില ശുഭമുഹൂര്‍ത്തത്തില്‍ നിങ്ങളുടെ സുഷുപ്തി അത്ര ഗാഢമായിരിക്കില്ല. നിങ്ങള്‍ ജാഗ്രതയുടെ വളരെ അടുത്തായിരിക്കും. അപ്പോള്‍ ചിലതെ...

രാമുവിന്റെ പക്കല എത്ര ആപ്പിള്‍ ?......

ടീച്ചര്‍ രാമുവിനെ കണക്ക്‌ പഠിപ്പിക്കുകയായിരുന്നു. അവര്‍ അവനോട്‌ ചോദിച്ചു: "രാമൂ, ഞാന്‍ നിനക്ക്‌ ഒരാപ്പിള്‍ തരും പിന്നെ വേറൊരാപ്പിള്‍ തരും, പിന്നീട്‌ വേറെ ഒരാപ്പിള്‍ കൂടി തരും. എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാകും ?" സെക്കെന്റുകള്‍ക്കുള്ളില്‍ രാമു മറുപടി പറഞ്ഞു: "നാല്‌" മൂന്ന്‌ എന്ന ശരിയുത്തരം പ്രതീക്ഷിച്ച ടീച്ചര്ക്ക്‌ ദുഃഖമായി. അവര്‍ പെട്ടെന്ന്‌ നിരുത്സാഹയായി. രാമു ശരിക്ക്‌ ചോദ്യം കേട്ടുകാണില്ലെന്ന്‌ അവര്‍ പ്രതീക്ഷിച്ചു. അവര്‍ ചോദ്യം ഒന്നുകൂടി ചോദിച്ചു: ""രാമൂ, ഞാന്‍ നിനക്ക്‌ ഒരാപ്പിള്‍ ആദ്യം തരും അതിനുശേഷം വേറൊരാപ്പിള്‍ തരും, പിന്നീട്‌ വേറെ ഒരാപ്പിള്‍ കൂടി തരും. എന്നാല്‍ നിന്റെ പക്കല്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാകും .?" ടീച്ചറുടെ മുഖത്തെ അസംതൃപ്തി അവന്‍ ശ്രദ്ധിച്ചു. അവന്‍ വീണ്ടും ഒന്നുകൂടി തന്റെ കൈവിരലുകള്‍ കൊണ്ട്‌ കണക്കുകൂട്ടിനോക്കി. ശരിയുത്തരം നല്‍കി ടീച്ചറെ പ്രീതിപ്പെടുത്താന്‍ അവന്‍ അവനില്‍ ശരിയുത്തരം തേടി. രാമു വീണ്ടും പറഞ്ഞു: "ടീച്ചര്, നാല്‌" ടീച്ചറുടെ മുഖത്തെ അസംതൃപ്തി  വീണ്ടും രാമു ശ്രദ്ധിച്ചു. ടീച്ച...

ഒരു ശാന്തമായ മനസ്സിന് കൂടുതല്‍ ചിന്തിക്കാന്‍ കഴിയും.

ഒരു വൃദ്ധന്‍ തന്റെ വീടിനടുത്തുള്ള പാര്‍ക്കില്‍ എന്നും തനിച്ചിരിക്കുക പതിവായിരുന്നു.  ഒരു ദിവസം തനിക്ക് തിരിച്ചുപോകാന്‍ നേരമായി എന്നു മനസിലാക്കി അദ്ദേഹം തന്റെ വാച്ചില്‍ സമയം നോക്കി. കയ്യില്‍ വാച്ചില്ല. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വെറും വാച്ചായിരുന്നില്ല. ഒരുപാട് വൈകാരിക ഭാവങ്ങള്‍ അതിനിനോട് ചേര്‍ന്നുണ്ടായിരുന്നു. കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ ചൊല്ല്. വൃദ്ധന്‍ വാച്ചിനുവേണ്ടി അവിടമാകെ തപ്പി.  കിട്ടിയില്ല. അദ്ദേഹം ആ പണി ഉപേക്ഷിച്ച് അവിടെ കളിച്ചുകൊണ്ടുനിന്ന കുട്ടികളോട് സഹായം അഭ്യര്‍ത്ഥിച്ചു. കണ്ടെടുക്കുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചു.  കേട്ടപാതി, കേള്‍ക്കാത്ത പാതി കുട്ടികള്‍ പാര്‍ക്ക് മുഴുവന്‍ അരിച്ചുപെറുക്കി. പക്ഷേ വാച്ച് കിട്ടിയില്ല. കുട്ടികള്‍ തിരികെ വന്നു തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചു. വൃദ്ധന്‍ ദുഖത്തോടെ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അതിലൊരു കുട്ടി ചോദിച്ചു : "അപ്പുപ്പാ എനിക്കൊരവസരം കൂടി തരാമോ" വൃദ്ധന്‍ പറഞ്ഞു. "അതിനെന്താ ആയിക്കോളൂ" അവെന്റെ ആത്മാര്‍ത്ഥതയെ അദ്ദേഹം മനസ്സിലാക്കി. വൃദ്ധന്‍ കുറെ നേരം കൂടി പാര്‍ക്കില്‍ അവനെ കാത്ത...

ഇനി ഉരുളക്കിഴങ് നട്ടോളൂ

അമേരിക്കയിലെ ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധമനുഷ്യന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകല്‍ ജയിലിലുമായിരുന്നു, അദ്ദേഹം ജയിലില്‍ കിടക്കുന്ന തന്റെ മകനുവേണ്ടി ഒരു കത്തെഴുതി. "പ്രീയപ്പെട്ട മകന്‍ അറിയുന്നതിന്, ഞാന്‍ വളരെ വിഷമത്തോടെയാണ് നിനക്കീ കത്തെഴുതുന്നത്.  എന്തെന്നാല്‍ ഈ വര്‍ഷം നമുക്ക് ഉരുളക്കിഴങ് കൃഷി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് തോട്ടം കൊത്തി കിളയ്ക്കാനുള്ള ആരോഗ്യമില്ല. നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറിക്കിട്ടുമായിരുന്നു. എന്ന്, പ്രതീക്ഷകളെല്ലാം തകര്‍ന്ന നിന്റെ അച്ചന്‍:. കത്തുകിട്ടിയ ഉടനെ മകന്‍ ഇങനെ മറുപടിയെഴുതി അത് പോസ്റ്റ് ചെയ്യാന്‍ ജയില്‍ അധികാരികളെ ഏല്പ്പിച്ചു. അവര്‍ അത് പൊട്ടിച്ചുവായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു മറുപടി എഴുതിയിരുന്നത്. "പ്രീയപ്പെട്ട അച്ചാ, ദൈവത്തെയോര്‍ത്ത് നമ്മുടെ തോട്ടം കിളച്ചുമറിക്കരുത്.  കാരണം ഞാന്‍ അവിടെയാണ് എന്റെ എല്ലാ തോക്കുകളും കുഴിച്ചിട്ടിരിക്കുന്നത്".   പിറ്റേദിവസം അതിരാവിലെ തന്നെ ഒരുകൂട്ടം പോലീസുകാര്‍ വൃദ്ധന്റെ വീട്ടില്‍ പാഞെത്തി. തോട്ടം മുഴുവന്‍ കിളച്ചുമറിച്ച് തോക്കുകള്‍ക്കു...

ഉണ്ണിക്കണ്ണന്‍റെ തങ്കക്കിങ്ങിണി...........

Image
അവിടിവിടെയെല്ലാം മഞ്ഞക്കൊന്നക്കുലകള്‍. എന്തൊരു ചേല്. അതു വെറും പൂവല്ല. ഉണ്ണിക്കണ്ണന്‍റെ തങ്കക്കിങ്ങിണിയാണെന്നു കഥ. കണ്ണനുണ്ണിയെ ഒരുപാടിഷ്ടമുള്ള ഒരു ബ്രാഹ്മണക്കുട്ടിയുണ്ടായിരുന്നു ഒരിടത്ത്. പാവപ്പെട്ട ഇല്ലത്തെ ഉണ്ണി. എന്നും ക്ഷേത്രത്തില്‍ തിരിവച്ചു പ്രാര്‍ഥിക്കും 'കൃഷണനെ എനിക്കൊന്നു കാണാന്‍ പറ്റണേ എന്നു മാത്രമാണു പ്രാര്‍ഥന. ഒരിക്കല്‍ ഉണ്ണിക്കണ്ണന്‍ നേരിട്ടു മുന്നില്‍ ചെന്നു. ആശ്രിതവല്‍സലനല്ലേ, വേറൊരുണ്ണിയുടെ കണ്ണീരു കാണാതിരിക്കുമോ? ''എന്‍റെ കണ്ണാ എന്ന് ഒാടിചെ്ചന്നു ബാലന്‍ കെട്ടിപ്പിടിച്ചു. ഇനിയെന്താ വേണ്ടതെന്നു കണ്ണന്‍ എത്ര ചോദിച്ചിട്ടും ഒന്നുംവേണ്ട, ഇതുമതി, ഇതുമതി എന്നുമാത്രം അവന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത്ര നിഷ്കളങ്കനായ കുട്ടിക്ക് എന്തെങ്കിലും കൊടുക്കണ്ടേ. മടിച്ചില്ല, ഉണ്ണിക്കണ്ണന്‍ അരയിലെ തങ്കക്കിങ്ങിണി അഴിചെ്ചടുത്തു സമ്മാനിച്ചു. പിറ്റേന്നു ക്ഷേത്രത്തിലെത്തിയ പൂജാരി ഞെട്ടി, തിരുവാഭരണത്തിലെ അരഞ്ഞാണം കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ പരന്നു. അന്വേഷിച്ചിറങ്ങിയ ആളുകള്‍ അരഞ്ഞാണവും കെട്ടിപ്പിടിച്ചിരിക്കുന്ന ഉണ്ണിയെ കണ്ടു. എടാ കള്ളാ, എന്ന് ആക്രോശിച്ചുകൊണ്ട് ഒാടിയടു...

മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം

Image
മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറയ്ക്കും, ശാസ്താംകോട്ടയ്ക്കും ഇടയ്ക്കുള്ള തേവലക്കര (ദേവലോകക്കര) എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.  ഏറെ ദശകങള്‍ പഴക്കമുള്ള ഈ ദേവീക്ഷേത്രം മാനാമ്പുഴ കുറുപ്പന്മാരുടെ കുടുംബക്ഷേത്രമാണ്. ഇപ്പോള്‍ കുടുംബാംഗങളും, നാട്ടിലെ ഭക്തജനങളും ഒന്നിച്ചുചേര്‍ന്നു നടത്തിവരുന്നു. ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണത്തിനുശേഷം 2012-ല്‍ വലിയ ശ്രീകോവില്‍ പണികഴിപ്പിച്ച്  പ്രധാനദേവതയായ ശ്രീ ഭദ്രകാളിയുടെ തുല്യസ്ഥാനം തന്നെ നല്‌കികൊണ്ട് ശ്രീപരമശിവനേയും പ്രതിഷ്ഠിച്ച് ആരാധിച്ചുപോരുന്നു.  കൂടാതെ, ഗണപതി, യോഗീശ്വരന്‍, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, നാഗരാജാവ് നാഗയക്ഷിയമ്മ തുടങിയ ഉപദേവതാപ്രതിഷ്ഠകളും ഇവിടെയുണ്ട്. ത്രന്തി  :  ബ്രഹ്മശ്രീ വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരി പ്രതിഷ്ഠാദിനം, ഉത്സവം, പറയിടീല്‍   :  മകരമാസത്തിലെ പുണര്‍തം നക്ഷത്രത്തോട് അനുബന്ധിച്ച്. പ്രത്യേകപരിപാടികള്‍ -  തോറ്റം‌പാട്ട് -  സപ്താഹം -  നവാഹം -  നാരങാവിളക്ക് -  പൊങ്കാല വിലാസം മാനാമ്പുഴ ശ്രീഭദ്രകാളീക്ഷേ...