Posts

ഒരു ശാന്തമായ മനസ്സിന് കൂടുതല്‍ ചിന്തിക്കാന്‍ കഴിയും.

ഒരു വൃദ്ധന്‍ തന്റെ വീടിനടുത്തുള്ള പാര്‍ക്കില്‍ എന്നും തനിച്ചിരിക്കുക പതിവായിരുന്നു.  ഒരു ദിവസം തനിക്ക് തിരിച്ചുപോകാന്‍ നേരമായി എന്നു മനസിലാക്കി അദ്ദേഹം തന്റെ വാച്ചില്‍ സമയം നോക്കി. കയ്യില്‍ വാച്ചില്ല. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വെറും വാച്ചായിരുന്നില്ല. ഒരുപാട് വൈകാരിക ഭാവങ്ങള്‍ അതിനിനോട് ചേര്‍ന്നുണ്ടായിരുന്നു. കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ ചൊല്ല്. വൃദ്ധന്‍ വാച്ചിനുവേണ്ടി അവിടമാകെ തപ്പി.  കിട്ടിയില്ല. അദ്ദേഹം ആ പണി ഉപേക്ഷിച്ച് അവിടെ കളിച്ചുകൊണ്ടുനിന്ന കുട്ടികളോട് സഹായം അഭ്യര്‍ത്ഥിച്ചു. കണ്ടെടുക്കുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചു.  കേട്ടപാതി, കേള്‍ക്കാത്ത പാതി കുട്ടികള്‍ പാര്‍ക്ക് മുഴുവന്‍ അരിച്ചുപെറുക്കി. പക്ഷേ വാച്ച് കിട്ടിയില്ല. കുട്ടികള്‍ തിരികെ വന്നു തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിച്ചു. വൃദ്ധന്‍ ദുഖത്തോടെ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അതിലൊരു കുട്ടി ചോദിച്ചു : "അപ്പുപ്പാ എനിക്കൊരവസരം കൂടി തരാമോ" വൃദ്ധന്‍ പറഞ്ഞു. "അതിനെന്താ ആയിക്കോളൂ" അവെന്റെ ആത്മാര്‍ത്ഥതയെ അദ്ദേഹം മനസ്സിലാക്കി. വൃദ്ധന്‍ കുറെ നേരം കൂടി പാര്‍ക്കില്‍ അവനെ കാത്ത...

ഇനി ഉരുളക്കിഴങ് നട്ടോളൂ

അമേരിക്കയിലെ ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധമനുഷ്യന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകല്‍ ജയിലിലുമായിരുന്നു, അദ്ദേഹം ജയിലില്‍ കിടക്കുന്ന തന്റെ മകനുവേണ്ടി ഒരു കത്തെഴുതി. "പ്രീയപ്പെട്ട മകന്‍ അറിയുന്നതിന്, ഞാന്‍ വളരെ വിഷമത്തോടെയാണ് നിനക്കീ കത്തെഴുതുന്നത്.  എന്തെന്നാല്‍ ഈ വര്‍ഷം നമുക്ക് ഉരുളക്കിഴങ് കൃഷി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് തോട്ടം കൊത്തി കിളയ്ക്കാനുള്ള ആരോഗ്യമില്ല. നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറിക്കിട്ടുമായിരുന്നു. എന്ന്, പ്രതീക്ഷകളെല്ലാം തകര്‍ന്ന നിന്റെ അച്ചന്‍:. കത്തുകിട്ടിയ ഉടനെ മകന്‍ ഇങനെ മറുപടിയെഴുതി അത് പോസ്റ്റ് ചെയ്യാന്‍ ജയില്‍ അധികാരികളെ ഏല്പ്പിച്ചു. അവര്‍ അത് പൊട്ടിച്ചുവായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു മറുപടി എഴുതിയിരുന്നത്. "പ്രീയപ്പെട്ട അച്ചാ, ദൈവത്തെയോര്‍ത്ത് നമ്മുടെ തോട്ടം കിളച്ചുമറിക്കരുത്.  കാരണം ഞാന്‍ അവിടെയാണ് എന്റെ എല്ലാ തോക്കുകളും കുഴിച്ചിട്ടിരിക്കുന്നത്".   പിറ്റേദിവസം അതിരാവിലെ തന്നെ ഒരുകൂട്ടം പോലീസുകാര്‍ വൃദ്ധന്റെ വീട്ടില്‍ പാഞെത്തി. തോട്ടം മുഴുവന്‍ കിളച്ചുമറിച്ച് തോക്കുകള്‍ക്കു...

ഉണ്ണിക്കണ്ണന്‍റെ തങ്കക്കിങ്ങിണി...........

Image
അവിടിവിടെയെല്ലാം മഞ്ഞക്കൊന്നക്കുലകള്‍. എന്തൊരു ചേല്. അതു വെറും പൂവല്ല. ഉണ്ണിക്കണ്ണന്‍റെ തങ്കക്കിങ്ങിണിയാണെന്നു കഥ. കണ്ണനുണ്ണിയെ ഒരുപാടിഷ്ടമുള്ള ഒരു ബ്രാഹ്മണക്കുട്ടിയുണ്ടായിരുന്നു ഒരിടത്ത്. പാവപ്പെട്ട ഇല്ലത്തെ ഉണ്ണി. എന്നും ക്ഷേത്രത്തില്‍ തിരിവച്ചു പ്രാര്‍ഥിക്കും 'കൃഷണനെ എനിക്കൊന്നു കാണാന്‍ പറ്റണേ എന്നു മാത്രമാണു പ്രാര്‍ഥന. ഒരിക്കല്‍ ഉണ്ണിക്കണ്ണന്‍ നേരിട്ടു മുന്നില്‍ ചെന്നു. ആശ്രിതവല്‍സലനല്ലേ, വേറൊരുണ്ണിയുടെ കണ്ണീരു കാണാതിരിക്കുമോ? ''എന്‍റെ കണ്ണാ എന്ന് ഒാടിചെ്ചന്നു ബാലന്‍ കെട്ടിപ്പിടിച്ചു. ഇനിയെന്താ വേണ്ടതെന്നു കണ്ണന്‍ എത്ര ചോദിച്ചിട്ടും ഒന്നുംവേണ്ട, ഇതുമതി, ഇതുമതി എന്നുമാത്രം അവന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത്ര നിഷ്കളങ്കനായ കുട്ടിക്ക് എന്തെങ്കിലും കൊടുക്കണ്ടേ. മടിച്ചില്ല, ഉണ്ണിക്കണ്ണന്‍ അരയിലെ തങ്കക്കിങ്ങിണി അഴിചെ്ചടുത്തു സമ്മാനിച്ചു. പിറ്റേന്നു ക്ഷേത്രത്തിലെത്തിയ പൂജാരി ഞെട്ടി, തിരുവാഭരണത്തിലെ അരഞ്ഞാണം കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ പരന്നു. അന്വേഷിച്ചിറങ്ങിയ ആളുകള്‍ അരഞ്ഞാണവും കെട്ടിപ്പിടിച്ചിരിക്കുന്ന ഉണ്ണിയെ കണ്ടു. എടാ കള്ളാ, എന്ന് ആക്രോശിച്ചുകൊണ്ട് ഒാടിയടു...

മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം

Image
മാനാമ്പുഴ ശ്രീ ഭദ്രകാളീക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറയ്ക്കും, ശാസ്താംകോട്ടയ്ക്കും ഇടയ്ക്കുള്ള തേവലക്കര (ദേവലോകക്കര) എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.  ഏറെ ദശകങള്‍ പഴക്കമുള്ള ഈ ദേവീക്ഷേത്രം മാനാമ്പുഴ കുറുപ്പന്മാരുടെ കുടുംബക്ഷേത്രമാണ്. ഇപ്പോള്‍ കുടുംബാംഗങളും, നാട്ടിലെ ഭക്തജനങളും ഒന്നിച്ചുചേര്‍ന്നു നടത്തിവരുന്നു. ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണത്തിനുശേഷം 2012-ല്‍ വലിയ ശ്രീകോവില്‍ പണികഴിപ്പിച്ച്  പ്രധാനദേവതയായ ശ്രീ ഭദ്രകാളിയുടെ തുല്യസ്ഥാനം തന്നെ നല്‌കികൊണ്ട് ശ്രീപരമശിവനേയും പ്രതിഷ്ഠിച്ച് ആരാധിച്ചുപോരുന്നു.  കൂടാതെ, ഗണപതി, യോഗീശ്വരന്‍, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ, നാഗരാജാവ് നാഗയക്ഷിയമ്മ തുടങിയ ഉപദേവതാപ്രതിഷ്ഠകളും ഇവിടെയുണ്ട്. ത്രന്തി  :  ബ്രഹ്മശ്രീ വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരി പ്രതിഷ്ഠാദിനം, ഉത്സവം, പറയിടീല്‍   :  മകരമാസത്തിലെ പുണര്‍തം നക്ഷത്രത്തോട് അനുബന്ധിച്ച്. പ്രത്യേകപരിപാടികള്‍ -  തോറ്റം‌പാട്ട് -  സപ്താഹം -  നവാഹം -  നാരങാവിളക്ക് -  പൊങ്കാല വിലാസം മാനാമ്പുഴ ശ്രീഭദ്രകാളീക്ഷേ...

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

പാശ്ചാത്യരുടെ പാദമുദ്ര പിന്‍‌തുടരുന്നവര്‍ക്കൊരു ബാഡ് ന്യൂസ്.  ഒരു ചിരിവിപ്ലവം നമ്മെ ജയിലിലടപ്പിക്കാന്‍ സാധ്യതയുണ്ട്.  സ്വന്തം വീട്ടില്‍ നിന്നുകൊണ്ട് ഉച്ചത്തില്‍ ചിരിച്ച 42 കാരനായ ഷിയാവെല്ലിയെ ആണ് യു. എസ്. പോലീസ് തുറുങ്കിലടച്ചത്. അയല്‍ വാസിയുടെ ശാന്തത നശിപ്പിച്ചുവെന്ന് പറഞുകൊണ്ടുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.   ഞരമ്പ് സംബന്ധമായ അസുഖവും തലകറക്കവും ഉള്ള ആളാണ് ഷിയാവെല്ലി.  ഇതേചൊല്ലി അയല്‍‌വാസി എന്നും പരിഹസിക്കാറുണ്ടായിരുന്നുവെന്നും, അതിലുണ്ടായ ദേഷ്യത്താലാണ് താന്‍ അയാളെ മനഃപ്പൂര്‍‌വ്വം ശല്ല്യം ചെയ്തതെന്നും, ഇത് ഇത്ര വലിയ ഒരു കുറ്റമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഷിയാവെല്ലി പോലീസിനോട് പറഞു.   30 ദിവസത്തെ ജയില്‍‌വാസവും, 500 ഡോളറുമാണ് പിഴ.  മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്നതോ, അവരെ അലട്ടുന്നതോ, അവരുടെ കാര്യങളില്‍ ഇടപെടുന്നതോ, അത് തടസ്സപ്പെടുത്തുന്നതോ ആയ രീതിയില്‍ പ്രവര്‍ത്തിക്കുക, അഥവാ മറ്റുള്ളവരോട് ചെയ്യുന്ന കുറ്റകൃത്യത്തിന്റെ പേരിലാണ് ഈ നടപടി. ഈ പരിപാടി ഇന്ത്യയില്‍ നടപ്പിലാക്കിയാലുള്ള അവസ്ഥ ഓര്‍ത്താണ് ഞാന്‍ ദുഃഖിക്കുന്നത്. നാം ഇന്ത്യാക്...

മനുഷ്യന്‍..... ഒരു സാമൂഹ്യജീവി....

അനേകായിരം വര്‍ഷങള്‍ കൊണ്ട് മനുഷ്യന്‍ താനെന്താണെന്നോ, ഈ പ്രപഞ്ചമെന്താണെന്നോ അറിയാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ നിന്നും, പരിഷ്കൃതമായ ഒരു ജീവിതാവസ്ഥയിലേക്ക് രൂപം കൊണ്ടും, ഭാവം കൊണ്ടും, സംസ്കാരം കൊണ്ടും മാറപ്പെട്ടു.  ഈ ദീര്‍ഘകാല പരിണാമത്തിനിടയില്‍ എന്തു ഭക്ഷിക്കണമെന്നും, നാണം മറയ്ക്കണമെന്നും, ശുചിത്വം പാലിക്കണമെന്നും, ജീവിതത്തിന് ഒരു ചിട്ടയും വ്യവസ്ഥയും ഉണ്ടായിരിക്കണമെന്നും, പാര്‍പ്പിടം കെട്ടി താമസിക്കണമെന്നും, അങ് അത്യുന്നതങളില്‍ തനിക്കും പ്രപഞ്ചത്തിനും നാഥനായി ഒരു ഈശ്വരനുണ്ടെന്നും, അവന്‍ പൂജിക്കപെടേണ്ടവനാണെന്നുമൊക്കെ മനുഷ്യന്‍ മനസ്സിലാക്കി.  അങനെ സ്വന്തം നന്മക്കുവേണ്ടി സമൂഹം എന്ന ഒരു ജീവിതവ്യവഹാരവ്യവസ്തിഥി ഉണ്ടാക്കുകയും, അതിനനുസൃതം ജീവിക്കാന്‍ പഠിക്കുകയും, തുടര്‍ന്ന് ഒരു സാമൂഹികജീവിയായി ജീവിതത്തിന്റെ എല്ലാ തുറകളിലും  ആവും വിധം പൂര്‍ണ്ണനായി ജീവിച്ചുപോരുകയും ചെയ്തു. അതുവരെ ഉണ്ടായിരുന്ന മനുഷ്യന്റെ ഈ വികസനം സത്യത്തിലും, ധര്‍മ്മത്തിലും, സ്നേഹത്തിലും, അധിഷ്ഠിതമായിരുന്നു.  അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ നന്മയും സമൃദ്ധമായിരുന്നു.  പക്ഷേ, തുടര്‍ന്നുണ്ടായ അവന്റെ ആധുനീക...

ധര്‍മ്മം.

പുരുഷാര്‍ത്ഥങളില്‍ ആദ്യത്തേത്.  ധര്‍മ്മത്തില്‍ കൂടിയുണ്ടാകുന്ന അര്‍ത്ഥം, ധര്‍മ്മാധിഷ്ഠിതമായ ഈ അര്‍ത്ഥം കൊണ്ട് അനുഭവിക്കുന്ന കാമങള്‍ (ആഗ്രഹങള്‍, സുഖഭോഗങള്‍), തുടര്‍ന്നുള്ള ത്യാഗവും, മോക്ഷവും.  ഇവയാണ് പുരുഷാര്‍ത്ഥം എന്നറിയപ്പെടുന്ന ധര്‍മ്മാര്‍ത്ഥകാമമോക്ഷങള്‍.  അവയില്‍ ആദ്യത്തേത് ധര്‍മ്മം. ധര്‍മ്മം സനാതനമാണ്.  ഏതൊരു സത്കര്‍മ്മത്തിന്റേയും അടിസ്ഥാനഘടകം ധര്‍മ്മമാണ്.  പ്രപഞ്ചത്തില്‍ ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഏതൊരു കര്‍മ്മവും വിജയിക്കുന്നു.  നേരേ മറിച്ച്, അധര്‍മ്മത്തിന്റെ മുകളില്‍ ഉയര്‍ന്നുപൊങുന്ന എന്തും ഒരു പരിധികഴിഞാല്‍ തകര്‍ന്ന് നിലം പൊത്തുന്നു.  ഇഷ്ടാനിഷ്ടങളില്‍ നിന്നും അല്പം മാറി നിന്നുള്ള ഒരു വീക്ഷണത്തിലൂടെ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സത്യമാണിത്.  സമൂഹത്തിലേക്കിറങുന്ന ഓരോ വ്യക്തിയും മനസ്സിലാക്കേണ്ട ഈ സത്യം വരും തലമുറയ്ക്ക് കൈമാറണ്ട ഉത്തരവാധിത്വം നമ്മുടേതാണ്. സത്യത്തെ ഈശ്വരനായി കണ്ട്, അതിനെ ഹൃദയത്തില്‍ സ്ഥാപിച്ചാല്‍, ബാക്കിയെല്ലാം താനേ ശരിയാകും.  കാരണം സകലതും ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍ ധര്‍മ്മം സത്യത്തില്‍ നിലകൊ...