Posts

നിര്‍ഭയയെ ഓര്‍ത്ത് ശ്രീ അമിതാഭ് ബച്ചന്‍ എഴുതിയ കവിതയുടെ മലയാള വിവര്‍ത്തനം

അമ്മേ! ഒരുപാട് വേദന ഞാന്‍ സഹിച്ചു..... ഒരുപാട് നൊമ്പരം തന്നു ഞാന്‍.... നിന്നോടിനി ഇത്രമാത്രം ചൊല്ലി പോവുകയാണ്.... ഇന്ന് ഞാന്‍ വിട വാങുന്ന വേളയില്‍, എന്നെ ഒരുനോക്ക് കാണുവാന്‍  എന്റെ സ്നേഹിതര്‍ എത്തവേ, പുതുവെള്ള ചുറ്റിക്കിടക്കുമെന്നെ നോക്കി ഹൃദയം പിളര്‍ക്കുമാറേങലോടെ തകര്‍ന്നു പോകുമവര്‍.... ഒരു പെണ്‍കിടാവായ് പിറന്ന തന്‍ ജന്മങളെ ഉരുകുന്ന കരളാല്‍ പഴിക്കുമവര്‍.... അമ്മേ നീ അവരോടിത്രമാതം ചൊല്‍ക, അപരാധികളുടെ ഈ സമൂഹത്തില്‍, ഒരുപാട് സൂക്ഷിച്ച് വേണം കഴിയാന്‍.... അമ്മേ രാഖിനാളില്‍ എന്റെ ഏട്ടന്റെ കൈതണ്ട  ശൂന്ന്യമായി കിടക്കും... എന്നെ ഓര്‍ത്തോര്‍ത്ത് ഏട്ടന്റെ കണ്ണുകള്‍, നിറഞു കവിയുമ്പോള്‍, ആ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ എന്റെയും ആത്മാവ് പിടയ്ക്കും.... അമ്മേ, നീ ഏട്ടന്‍ വിതുമ്പാതെ നോക്കണം... ഞാനുണ്ട് കൂടെ എന്ന് എന്നും ചൊല്ലണം... അമ്മേ, ഒരുപാട് തേങും നിശബ്ദനായ് അങിങൊളിച്ചിരുന്നെന്നച്ചനും... ഞാനെന്റെ കുഞിനെ കാത്തീല എന്നോര്‍ത്ത് താന്‍ തന്നെ, തെന്നെ പഴിക്കും.... അച്ചനീ നോവ് നീ ഇല്ലാതെയാക്കണം... പഴിയൊന്നും ആ പാവമേല്‍ക്കാതെ ക...

നാളത്തെ തലമുറയെ വാര്‍ത്തെടുക്കാന്‍....

സാംസ്കാരികപരമായി വളരെയേറെ സമൃദ്ധമായിരുന്ന ഒരു സമൂഹം ആയിരുന്നു ഭാരതത്തിന്റേത്.  വളരെ കെട്ടുറപ്പുള്ള ശക്തമായ ഒരു ജീവിത വ്യവസ്ഥ നമുക്കുണ്ടായിരുന്നു.  എന്നിട്ടും നാം ഈ വിധം തകര്‍ന്നുപോയി ?  ഓരോ വ്യക്തിയും തന്നോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണിത്.  സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഏന്തും ചെയ്യാന്‍ തയ്യാറായ ഒരു ജനസമൂഹം നമുക്കിടയിലുണ്ട്.  ഇവര്‍ക്കെന്തേ നേര്‍‌വഴി പിഴച്ചിരിക്കുന്നു ?  തന്റെ പൂര്‍‌വ്വജന്മ പുണ്യപാപങളുമായി ഒരു കുഞ് ഇഷ്ടാനിഷ്ടങളില്ലാതെ , നന്മതിന്മകള്‍ എന്തെന്നറിയാതെ ഈ സമൂഹത്തില്‍ പിറക്കുമ്പോള്‍ , അതിനെ നേര്‍‌വഴിക്ക് നയിക്കേണ്ടത് നാം തന്നെയാണ്.  നാം പകര്‍ന്നു കൊടുക്കുന്ന ഒരു സംസ്കാരകവചവുമായിയാണ് അവന്‍ ജീവിതത്തില്‍ മുന്നോട്ട് പോകുന്നത്.  തന്റെ അച്ചനമ്മമാരും , സഹോദരങളും , ബന്ധുക്കളും അവനെ ലാളിക്കുമ്പോള്‍ , സ്നേഹം എന്താണെന്ന് അവല്‍ മനസ്സിലാക്കുന്നു.  അവരുടെ സം‌രക്ഷണവലയത്തിനുള്ളില്‍ നിന്നുകൊണ്ട് അവന്‍ വളരുന്നതിനോടൊപ്പം , തനിക്കു ചുറ്റും അരങേറുന്ന നന്മതിന്മകളെ അവന്‍ നോക്കിക്കാണുന്നു.  ഈവിധം വളര്‍ന്ന് സമൂഹത്തിലിറങുന്ന ഓരോ വ്യക്തിയും താന...

ചതുര്‍യുഗം

Image
നാല് യുഗങ്ങളാണ് ഉള്ളത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണിവ. ഈ നാലു യുഗങ്ങളും കൂടി പന്തീരായിരം ദിവ്യ വര്‍ഷങ്ങള്‍ (43,20,000 മനുഷ്യവര്‍ഷങ്ങള്‍) വരും. കൃതയുഗം നാലായിരത്തി എണ്ണൂറു ദിവ്യസംവത്സരം ദൈര്‍ഘ്യമുള്ളതാണ്. അതായത് 17,28,000 മനുഷ്യവര്‍ഷം. ത്രേതായുഗമാകട്ടെ മൂവായിരത്തി അറുന്നൂറ് ദിവ്യവര്‍ഷം. (12,90,000 മനുഷ്യവര്‍ഷം)വരും. ദ്വാപരയുഗത്തിന് രണ്ടായിരത്തി നാനൂറ് ദിവ്യവര്‍ഷം (8,64,000 മനുഷ്യവര്‍ഷം) ദൈര്‍ഘ്യമുണ്ട്. കലിയുഗമാണ് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യുഗം. ആയിരത്തി ഇരുന്നൂറ് ദിവ്യവര്‍ഷമാണ് (4,30,000 മനുഷ്യവര്‍ഷം) കലിയുഗത്തിന്‍െറ ദൈര്‍ഘ്യം. കൃതയുഗത്തില്‍ ജനങ്ങള്‍ എല്ലാവരും സത്യസന്ധരും ധര്‍മ്മിഷ്ടരുമായിരിക്കും. ത്രേതായുഗത്തിലേക്കെത്തുമ്പോള്‍ നാലില്‍ ഒരുഭാഗം അധര്‍മ്മികളാവും. ദ്വാപരയുഗത്തില്‍ പകുതിപ്പേരും അധര്‍മ്മികളാകും. കലിയുഗത്തില്‍നാലില്‍മൂന്നും അധര്‍മ്മികളായിരിക്കും. എന്നാല്‍ കലിയുഗത്തില്‍ നാമസങ്കീര്‍ത്തനം കൊണ്ടുമാത്രം മോക്ഷം ലഭിക്കുമെന്നാണ്. ഈ വരുന്ന വിഷുവിന് കലിയുഗം തുടങ്ങിയിട്ട് 18,67,201 ദിവസങ്ങളാകും. ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത ദിവസമാണ് കലിയുഗം തുടങ്ങിയതെന്ന...

ആത്മീയത

Image
ആത്മീയത എന്ന വാക്ക് നാമെല്ലാം നിരന്തരം ഉപയോഗിക്കാറുണ്ടെങ്കിലും എന്താണ് ആത്മീയത എന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരംമുട്ടും. ആത്മാവിനെ തേടുന്നതാണ് ആത്മീയത എന്ന് എളുപ്പത്തില്‍ നിര്‍വചിക്കാം. ഇക്കാണുന്ന നീളവും വീതിയും കനവുമുള്ള ശരീരം മാത്രമല്ല മനുഷ്യന്‍. ഇക്കാണുന്ന ദേഹമാണ്, അതു മാത്രമാണ് നമ്മളെന്ന് തെറ്റിദ്ധരിക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ത്രിമാനാത്മകമായിരിക്കുന്ന മനുഷ്യ ശരീരത്തെ ജീവസ്സുറ്റതാക്കുന്നത് ശരീരത്തില്‍ കുടികൊള്ളുന്ന ആത്മാവാണ്. അത് പുറമേയ്ക്ക് ദൃഷ്ടിഗോചരമല്ല എന്നതിനാല്‍  പലരും ആത്മാവിന്‍െറ അസ്തിത്വം നിഷേധിക്കുന്നു. എന്നാല്‍ അകത്തേയ്ക്ക് നോക്കാന്‍ ശീലിച്ചാല്‍ ആത്മാവ് നമുക്ക് അനുഭവവേദ്യമാകും. ആത്മാവിനെ അറിയുക എന്നത് ബ്രഹ്മത്തെ അറിയുന്നതിനു തുല്യമാണ്. ആത്മാവിനെ അറിയുന്നവന്‍ ബ്രഹ്മര്‍ഷിയായി തീരുന്നതും അതിനാലാണ്. ആത്മാവിനെ അറിഞ്ഞവന്‍ സകലതിനേയും അറിയുന്നു. അവന് പിന്നീട് സംശയങ്ങള്‍ ഏതുമുണ്ടാകില്ല. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ നമ്മള്‍ പലരും ആനന്ദം തേടുന്നതും സ്വത്വം അന്വേഷിക്കുന്നതും നമുക്ക്  പുറത്താണ്. ആത്മാവിനെ അറിഞ്ഞവന്‍ നരകത്തിലും സ്വര്‍ഗീയസുഖം അറിയും...

പെന്‍സിലും റബ്ബറും

Image
അരനൂറ്റാണ്ടു മുന്‍പ് എഴുത്തിന്റെയും വരയുടെയും ലോകത്ത് സര്‍വാധിപത്യം പുലര്‍ത്തിയത്  പെന്‍സില്‍ ആയിരുന്നു. ഇപ്പൊഴും വരയുടെ ലോകത്ത് അതിന്റെ ആധിപത്യം തുടരുന്നു. പെന്‍സിലിന്റെ സഹചാരിയായി ഒരു റബര്‍ കഷണം എപ്പോഴും അകമ്പടി സേവിക്കും. 'ബോള്‍ പോയിന്റ് വിപ്ളവം വരുന്നതിനു മുന്‍പ് വിദ്യാലയങ്ങളില്‍ പെന്‍സില്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. മഷിയില്‍ മുക്കി എഴുതുന്ന 'സ്റ്റീല്‍ പെന്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്നു. ഫൌണ്ടന്‍പെന്‍ ഉപയോഗത്തില്‍ വന്നിരുന്നു എങ്കിലും ചില അധ്യാപകര്‍ അതിനു വിലക്ക് ഏര്‍പ്പെടുത്തി. കയ്യക്ഷരം വികൃതമാകുമെന്ന ആശങ്കയായിരുന്നു വിലക്കിനു പിന്നില്‍. എഴുത്തുകാരുടെ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന തകഴി പെന്‍സില്‍ കൊണ്ടാണ് എഴുതിയിരുന്നത് എന്നു കേട്ടിട്ടുണ്ട്. ആദ്യകാലത്ത് ലഭിച്ചിരുന്ന പെന്‍സില്‍ ജര്‍മന്‍/ജപ്പാന്‍ നിര്‍മിതമായിരുന്നു. പിന്നീടാണ് ഇന്ത്യന്‍ നിര്‍മിത പെന്‍സില്‍ രംഗത്ത് എത്തുന്നത്. സന്തത സഹചാരികളായ പെന്‍സിലും റബറും തമ്മില്‍ നടക്കാവുന്ന ഒരു സംഭാഷണം: പെന്‍സില്‍ : എനിക്കു ഖേദമുണ്ട്; എന്നോടു ക്ഷമിക്കണം. റബര്‍ : എന്തിന്? താങ്കള്‍ എന്നോട് തെറ്റൊന്നും ചെയ്തില്ലല്...
സ്വാമി വിവേകാനന്ദന്‍റെ ജീവിതം പാഠ്യവിഷയമാക്കണമെന്നു ബാലഗോകുലം സംസ്ഥാന  സമ്മേളനം ആവശ്യപ്പെട്ടു. എല്‍പി തലത്തില്‍ വിവേകാനന്ദ കഥകളും യുപിയില്‍ വിവേകാനന്ദ ചരിത്രവും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിവേകാനന്ദ ദര്‍ശനവും   ഉള്‍പ്പെടുത്തണം. സ്വാമി വിവേകാനന്ദന്റെ ചരിത്രം മനുഷ്യജീവിതത്തിന്റെ യതാര്‍ത്ഥ ഉന്നതിയെ വരച്ചുകാട്ടുന്ന ഒരു ധാര്‍മ്മിക ചിത്രമാണ്.  പ്രത്യേകിച്ച് യുവത്വത്തിന്റെ.  ചെറിയ സ്കൂള്‍ തലത്തില്‍ നിന്ന് തന്നെ അത് മനസ്സിലാക്കി വളര്‍ന്നുവരുന്ന ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ഇത് വളരെ അധികം പ്രയോജനം ചെയ്യുമെന്ന് അക്ഷരവനിക വിശ്വസിക്കുന്നു. 

അതിഥി

Image
ഒരു തിഥിയില്‍ കൂടുതല്‍ ആതിഥേയ ഗൃഹത്തില്‍ താമസിക്കാത്തവന്‍ എന്നാണ് അതിഥി എന്ന പദത്തിന്റെ അര്‍ത്ഥം. 15 ദിവസം കൂടുന്നത് പക്ഷം. തിഥിക്ക് പക്ഷമെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ ഒരിക്കല്‍ ആതിഥേയ ഗൃഹത്തിലെത്തിയാല്‍ അടുത്ത പതിനഞ്ചു ദിവസത്തിനകം ആ വീട്ടില്‍ വീണ്ടും വരാത്തവന്‍ എന്ന അര്‍ത്ഥവും അതിഥി എന്ന പദത്തിനുണ്ട്. ആതിഥേയന്റെ നാട്ടില്‍ താമസിക്കാത്തവനാണ് അതിഥി. അതിഥി ഒരു വീട്ടിലേയ്ക്കെത്തുന്നത് രാവിലെയോ സന്ധ്യയ്ക്കോ ആവണമെന്നാണ്. 'അതിഥി ദേവോ ഭവഃ' എന്നാണല്ലോ പ്രമാണം. തൈത്തീരിയോപനിഷത്തിലാണ് അതിഥിയെ ദേവതുല്യനായി പ്രകീര്‍ത്തിക്കുന്നത്. അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുമെന്നാണ് വിശ്വാസം. പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയയ്ക്കുന്നതിന്റെ ഇരട്ടിയാണത്രേ രാത്രി ഭക്ഷണം നല്‍കാതെ അതിഥിയെ മടക്കിവിട്ടാല്‍ ഉണ്ടാവുന്ന പാപഫലം. ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട ഉപചാരങ്ങള്‍ നല്‍കണമെന്നാണ്. കടപ്പാട് : കേരളകൗമുദി