Posts

എണ്ണുന്നവനെ എണ്ണിയാല്‍ എല്ലാം എണ്ണി!!!

സമുദ്രത്തിനടുത്ത് ഒരാശ്രമത്തില്‍ ഒരു ഗുരുവും പത്ത് ശിഷ്യന്മാരും താമസിച്ചിരുന്നു.  ഒരിക്കല്‍ തന്റെ പത്ത് ശിഷ്യന്മാരും കുളി കഴിഞ് വന്നപ്പോള്‍, ഗുരു അവരോട് തങള്‍ എത്ര പേരുണ്ടെന്ന് എണ്ണിനോക്കാന്‍ ആവശ്യപെട്ടു.  ഓരോരുത്തരും അവരവരെയൊഴിച്ച് ബാക്കി ഒന്‍പത് പേരേയും ഏണ്ണി.  തങളില്‍ ഒരാള്‍ ഇക്കൂട്ടത്തില്‍ ഇല്ലെന്ന് അവര്‍ തെറ്റിദ്ധരിച്ചു.  ഞെട്ടി വിറച്ചുകൊണ്ട് അവര്‍ പറഞു.  "ഗുരോ, ഞങളില്‍ ആരോ ഒരാള്‍ എങോ നഷ്ടപെട്ടുപോയിരിക്കുന്നു."  ഗുരു പുഞ്ചിരിച്ചുകൊണ്ട്, ഒന്നുകൂടി എണ്ണുവാന്‍ ഒരു ശിഷ്യനോട് ആവശ്യപെട്ടു.  ഒന്‍പതെണ്ണി തീര്‍ന്നപ്പോള്‍ ഗുരു പറഞു.  "ദശമസ്ത്വമസി" [പത്താമത്തേത് നീയാകുന്നു,] ഗുരു വിശദീകരിച്ചു.  "ഈശ്വരനെ അറിയുന്നതും, മറക്കുന്നതും നമ്മള്‍ തന്നെയാണ്.  ഈശ്വരന്‍ നമ്മുടെ ഉള്ളിലാണ്.  പക്ഷേ, ആ സാന്നിധ്യത്തെ എണ്ണുവാന്‍ മറന്നുപോകുന്നു.  എപ്പോള്‍ ആ സാന്നിധ്യത്തെ നാം തിരിച്ചറിയുന്നുവോ, അപ്പോള്‍ മുതല്‍ ഈശ്വരന്‍ നമുക്ക് സ്വന്തം.  പുറമേ കണ്ട ഒന്‍പത് കൂട്ടുകാരെ എണ്ണുമ്പോഴും നീ അവിതന്നെയുണ്ടായിരുന്നുവെങ്കിലും, എണ്ണുന്നവനായ നിന്നെ എണ്ണുവാന്‍ നി...

ഒരു ജീവന്റെ മൂകമായ പ്രാര്‍ത്ഥന!!!

Image
ഒരു ജീവന്‍ മനുഷ്യനായി നമ്മുടെ മകളോ, മകനോ ആയി ജനിക്കുമ്പോള്‍ അത് നമുക്ക് ഏറ്റവും പ്രീയപെട്ടതാകുന്നു.  അതുവരെ ആ ജീവനോടില്ലാത്ത ഒരു വാത്സല്യം ആ കുഞിനോട് നമുക്ക് ഉണ്ടാകുന്നു.  ചിലപ്പോള്‍ ചില മാതാപിതാക്കളുടെ ബാക്കിയുള്ള ജീവിതം തന്നെ അവരുടെ കുഞുങളെ ചുറ്റിപറ്റി നില്‍ക്കുന്നു. പക്ഷേ, നമുക്ക് ജനിച്ചത് കാരണം നാം ഉണ്ടാക്കിയെടുത്ത ഒരു ബന്ധമല്ലാതെ യഥാര്‍ഥത്തില്‍ മറ്റൊരു ബന്ധവും ആ കുഞിനോട് നമുക്കില്ല എന്ന് വേദാന്തം പറയുന്നു.  സ്വീകരിക്കാന്‍ കുറച്ച് വിഷമമുണ്ട്.  പക്ഷേ, ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തോളം തമ്മില്‍ കണ്ടിട്ടുകൂടിയില്ലാത്ത സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഒരു ദിവസം കല്യാണം കഴിക്കുമ്പോള്‍, അന്ന് തുടങുന്നു വേര്‍പിരിയാന്‍ പറ്റാത്ത തരത്തില്‍ ഒരു ബന്ധം.  ഇതാലോചിക്കുംപോള്‍ വേദാന്തത്തെ അങനെ മാറ്റി നിറുത്താന്‍ വയ്യ.  അനേകം ജന്മങള്‍ ജനന മരണ ചക്രത്തില്‍ പെട്ട് ഗതി കിട്ടാതെ അലഞ് വീണ്ടും ഒരു അവസരവുമായി ഒരു ജീവന്‍ ഒരു അമ്മയുടെ ഉദരത്തില്‍ വന്ന് വീഴുന്നു.  പിറക്കുന്നതിന് മുന്‍പ് മൂകമായ ഒരു പ്രാര്‍ത്ഥന തന്റെ മാതാപിതാക്കളോട് ചെയ്യുന്നുണ്ടാവാം.  എനിക്കിനി വയ്യ, ഈ ജന്മത്തിലെ...

ആത്മസാക്ഷാത്കാരം എന്നാല്‍ എന്താണ്?

Image
ആത്മസാക്ഷാത്കാരം എന്നാല്‍ എന്താണ്? എത്ര തരത്തില്‍ അതിനെ വിശദീകരിച്ചാലും അവസാനം വന്ന് നില്‍ക്കുന്നത്, ജീവന്‍ ഈശ്വരനുമായി താതാമ്യം പ്രാപിക്കപെട്ട മഹത്തരവും നിത്യവുമായ ഒരു അവസ്ഥാവിശേഷത്തിലാണ്. പക്ഷേ സംശയം അതല്ല.  ഇതെങനെ സിദ്ധിക്കുന്നു എന്നതാണ്.  നിത്യനിരന്തരമായ ഈ ദിവ്യാനുഭൂതി എങ് നിന്നോ വന്നുകൂടുന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, കാരണം, പുതിയതായി വന്നുചേരുന്ന എന്തും നമ്മളെ വിട്ട് പോകും എന്നുള്ളതു മറ്റൊരു സത്യമാണ്.  അതിനര്‍ത്ഥം ഈ ചൈതന്യം സകല ചരാചരങളുടേയും ഉള്ളില്‍  നിരന്തരം  പ്രകാശിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്.  എങ്കില്‍ പിന്നെന്താണ് അതറിയാന്‍ കഴിയാത്തത്?.  ശ്രീമദ്ഭാഗവതവും, ശ്രീമദ്ഭഗവത്ഗീതയുമെല്ലാം പറയുന്നതെന്തെന്നാല്‍, കാര്‍മേഘങള്‍ സ്വയമേവ പ്രകാശിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ മറയ്ക്കുന്നതുപോലെ മനുഷ്യന്റെ ഉള്ളിലെ അജ്ഞാനമാകുന്ന അന്തകാരം നിത്യനിരന്തരമായി സ്വയം പ്രകാശിതമായ ഈശ്വരചൈതന്യത്തെ മറച്ചിരിക്കുന്നു.  സൂര്യന്റെ തന്നെ ചൂടേറ്റ് കാര്‍മേഘങള്‍ ഉരുകിനീങി ആകാശം നിര്‍മ്മലമാകുമ്പോള്‍ സൂര്യന്‍ പ്രകാശമാനമാകുന്നതുപോലെ ആ ഈശ്വരചൈതന്യത്തിന്റെ കാരുണ്യം ക...

കഷ്ടപ്പാടുകള്‍ ഉപകാരമാകുമ്പോള്‍!

Image
ഒരിക്കല്‍ ഒരാള്‍ തന്റെ പൂന്തോട്ടത്തില്‍ ചിത്രശലഭത്തിന്റെ ഒരു കൃമികോശം കണ്ടു.  ഇയാള്‍ ഇതിനെ നിത്യനിരന്തരം വീക്ഷിക്കുന്നുണ്ടായിരുന്നു.  കുറെ ദിവസങള്‍ക്ക് ശേഷം അതില്‍ ഒരു ചെറിയ ദ്വാരം കാണപ്പെട്ടു.  ശലഭം ഈ ദ്വാരത്തില്‍ കൂടി പുറത്തുവരുവാന്‍ നന്നേ പ്രയാസപ്പെടുന്നത് ഇയാള്‍ മണിക്കൂറുകളോളം കണ്ടിരുന്നു.  ഒടുവില്‍ അതിന് കഴിയാതെ വന്നപ്പോള്‍ ശലഭം ഈ ശ്രമം ഉപേക്ഷിച്ച് കൃമികോശത്തിനുള്ളില്‍ തന്നെ ചുരുണ്ടുകൂടി.  ഈ നിസ്സഹായാവസ്ഥയില്‍ അയാള്‍ അതിനെ സഹായിക്കാന്‍ തീരുമാനിച്ചു.  അയാള്‍ എങനെയോ കൃമികോശത്തിന്റെ ദ്വാരം വലുതാക്കികൊടുത്തു.  ഉടന്‍ തന്നെ ശലഭം നിഷ്പ്രയാസം പുറത്തുവന്നു.  പക്ഷേ അതിന്റെ ശരീരം നീര് വന്ന് തുടുക്കുകയും, ചിറകുകള്‍ ചുരുങുകയും ചെയ്തിരുന്നു.  അയാള്‍ അതിന്റെ ചിറകുകള്‍ വിടര്‍ന്ന് പറന്നുയരുന്നത് കാണാന്‍ കൗതുകപൂര്‍‌വ്വം കാത്തിരുന്നു.  പക്ഷേ അതു സംഭവിച്ചില്ല.  പുറത്ത് വന്നതിന് ശേഷമുള്ള ഏതാനും നിമിഷങള്‍ അത് മണ്ണില്‍ വീണ് ഇഴഞ് ജീവിച്ചുതീര്‍ത്തു.  ഇവിടെ ഇദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിയാഞ ഒരു കാര്യം എന്തെന്നാല്‍, കൃമികോശത്തില്‍ നിന്നും പുറത്ത്...

മനുഷ്യജീവിതം - മഴത്തുള്ളി

മനുഷ്യജീവിതം ഒരു മഴത്തുള്ളിയോടൊത്ത് സാങ്കല്പ്പികമാണ്.  ആകാശത്തിലെ മേഘപടലത്തില്‍ നിന്നും വേര്‍പെട്ട് ഭൂമിയില്‍ പതിക്കുന്നതുവരെയുള്ള സമയം ഇതിന്റെ ദൈര്‍ഖ്യമായി കണക്കുകൂട്ടാം.  തുള്ളിയായി പരിണമിക്കുന്നതിന് മുന്‍പ് ഇതിന് യാതൊരു രൂപവും ഇല്ല.  ഇത് ഭീമാകാരമായ മേഘകെട്ടില്‍ നിന്നും ഒരു നിശ്ചിതരൂപമില്ലാതെ വേര്‍പെട്ട സൂക്ഷമകണികകളാണ്.  മേഘകെട്ടില്‍ നിന്നും ഘനീഭവിച്ച് ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലം ഭൂമിയിലേക്ക് പതിക്കുന്നു. ഇത് പലപ്പോഴും നേരേ ചെവ്വേ ഭൂമിയിലേക്ക് പതിക്കുന്നില്ല.  ചിലപ്പോള്‍ അന്തരീക്ഷത്തില്‍ തെല്ലു  നേരത്തേക്ക്  നിലകൊള്ളുന്നു.  ചിലപ്പോള്‍ കാറ്റിനൊത്ത് ദിശ മാറപ്പെടുന്നു.   ഒടുവില്‍ ഭൂമിയിലോ, സമുദ്രം പോലുള്ള ജലാശയത്തിലോ, മരചില്ലകളിലോ, മരുഭൂമിയിലോ, മഞിന്‍ കൊടുമുടികളിലോ പതിക്കുന്നു.  പക്ഷേ അവസാനം ഇത് പല സ്ഥലങളില്‍ നിന്നും ഒഴുകി സമുദ്രത്തില്‍ എത്തിചേരുന്നു.  അല്ലെങ്കില്‍,  ഇതിന്റെ അസ്ഥിത്ത്വത്തിനെ തന്നെ ഇല്ലാതാക്കി കേവലം ബാഷ്പീകരിച്ച് ഇല്ലാതാകുന്നു.  താഴേക്ക് വരുന്ന വഴിക്ക് പലതരത്തിലുള്ള പൊടിപടലങളും അഴുക്കും സംഭരിച്ചു കൂ...

ഞാന്‍ ജവഹര്‍ ലാല്‍ നെഹ്രു!!!

Image
ഒരിക്കല്‍ ഒരു ഭ്രാന്താശുപത്രിയില്‍ ഒരേ തരത്തിലുള്ള കുറേ ഭ്രാന്തന്മാര്‍ ഉണ്ടായിരുന്നു.  എന്താണ് പ്രത്യേകത എന്ന് വച്ചാല്‍, താന്‍ ജവഹര്‍ ലാല്‍ നെഹ്രു ആണെന്ന് അവരില്‍ ഓരോരുത്തരും കരുതിയിരുന്നു.  (Dual Personality Disorder). നീണ്ട ചികിത്സയ്ക്ക് ശേഷം അവരുടെ അസുഖം ഭേദമായി, അങനെ അവരെ വിമുക്തരാക്കാന്‍ തീരുമാനമുണ്ടായി.  മാത്രമല്ല, ഈ സത്കര്‍മ്മം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ ജവഹര്‍ ലാല്‍ നെഹ്രുവിനെ കൊണ്ട് തന്നെ നിര്‍‌വഹിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ താല്പര്യം കൊണ്ടു.  ഒടുവില്‍ ആ സുദിനം വന്നുചേര്‍ന്നു. ഔപചാരികമായി ആ കര്‍മ്മം നിറവേറ്റിയതിന് ശേഷം നെഹ്രു അവരുമായി കുശലാന്വേഷണത്തില്‍ ഏര്‍പ്പെട്ടു.  ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു. : "എന്താണ് അങയുടെ പേര്" നെഹ്രു പറഞു: "ഞാന്‍ ജവഹര്‍ ലാല്‍ നെഹ്രു.  നിങളുടെ രാഷ്രത്തിന്റെ പ്രധാനമന്ത്രി" കേട്ട മാത്രയില്‍ അയാള്‍ കുടുകുടാ പൊട്ടിച്ചിരിച്ചു.  പിന്നീട് അയാള്‍ക്ക് നെഹ്രുവിനോട് സഹതാപം തോന്നി.  അയാള്‍ പറഞു: "സാരമില്ല, പണ്ട് ഞങളും ഇതുതന്നെയായിരുന്നു പറഞിരുന്നത്.  രണ്ടുമൂന്ന് കൊല്ലം കൊണ്ട് എല്ലാം ശരിയാകും."

പരോപകാരാര്‍ത്ഥമിദം ശരീരം.

Image
വേദാന്തപരമായി ചിന്തിച്ചാല്‍, ഈ ശരീരം ഞാനല്ല, ഈ ശരീരം എന്റേതല്ല, ഈ ശരീരം എനിക്ക് വേണ്ടിയല്ല.  എനിക്ക് വേണ്ടിയല്ല എന്ന് പറഞാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്നല്ല അര്‍ത്ഥമാക്കേണ്ടത്.  ഈ ശരീരം പ്രകൃതിയാണ്, പ്രകൃതിയുടേതാണ്, പ്രകൃതിക്ക് വേണ്ടിയാണ്.  ആത്മചൈതന്യം വേര്‍വിട്ടാല്‍ ശരീരം അഗ്നിയിലൂടെയോ, ബാക്ടീരിയ വഴിയോ പ്രകൃതിയില്‍ തന്നെ ലയിക്കേണ്ടതാണ് എന്നര്‍ത്ഥം. വേദാന്തം വിട്ട് താഴേക്കിറങിയാല്‍ മനുഷ്യന്‍ പരോപകാരിയായി ജീവിക്കണം എന്നുകൂടി ഇതുകൊണ്ട് അര്‍ത്ഥമാക്കാം.  പഴയകാലത്ത് ഇതൊക്കെ പ്രാവര്‍ത്തികമായിരുന്നു.  ജനങള്‍ക്കിടയില്‍ പരസ്പര സഹായവും സഹകരണവും ഗ്രാമങളില്‍ നന്നേ കാണാമായിരുന്നു.  ഈ വക ഗുണങള്‍ അന്നത്തെ മനുഷ്യര്‍ക്ക് സമൂഹത്തില്‍ നിന്നുതന്നെ പകര്‍ന്നുകിട്ടിയിരുന്നു.  ഇന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രസ്ഥാനങള്‍ സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടും, ആത്മീയ ഗുരുക്കന്മാര്‍ കിണഞ് പരിശ്രമിച്ചിട്ടും, കോടിപതികള്‍ അടക്കിവാഴുന്ന ഈ ഭൂമുഖത്ത് ഉണ്ണാനും ഉടുക്കാനും, പാര്‍ക്കാനും ഗതിയില്ലാത്ത കുറെ മനുഷ്യജന്മങള്‍. ഇന്ന് കഴിയാത്ത ഈ കാര്യം അന്നെങനെ സാധി...